വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ചെയ്തു
യു.എം. എം. എൽ. പി സ്കൂൾ എരമംഗലം :
എരമംഗലം യു . എം എം എൽ പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി; കവിയും ബാലസാഹിത്യകാരനുമായ ശ്രീ. രാമകൃഷ്ണൻ കുമരനല്ലൂർ ഉദ്ഘാടനം ചെയ്തു.
കലയുടെ മാമാങ്കത്തിന് തിരി കൊളുത്താൻ വർണ്ണങ്ങളുടെ ചായക്കൂട്ട് കൊണ്ട് വസന്തം തീർക്കാൻ വിദ്യാരംഗം കലാസാഹിത്യ വേദി ഒരുങ്ങുകയായി.
ഉദ്ഘാടനത്തിൻ്റെ ഔദ്യോകിക ചടങ്ങിന് വിദ്യാരംഗം കൺവീനർ നീതു.കെ സ്വാഗതം ആശംസിച്ചു. സ്കൂൾ പ്രധാന അധ്യാപകൻ ശ്രീ ലിജോ ടി ജോബ് അദ്ധ്യക്ഷസ്ഥാനം അലങ്കരിച്ച ചടങ്ങിൽ എസ് ആർ ജി കൺവീനർ ഷബ്ന പി വി കുട്ടികൾക്ക് ആശംസ അറിയിച്ചു.
വിദ്യാരംഗം ക്ലബ്ബ് കോർഡിനേറ്റർ ശ്രീജ എ.ജി ഔദ്യോഗിക ചടങ്ങിന് നന്ദി അർപ്പിച്ചു.
മൂന്നാം ക്ലാസ്സിലെ പാഠഭാഗം "കാക്കിരി പൂക്കിരി " യുടെ എഴുത്തുകാരനെ നേരിട്ടു കണാനും കേൾക്കാനും സാധിച്ച മൂന്നാം ക്ലാസ്സുകാരുടെ ആവേശം ഉദ്ഘാടന ചടങ്ങിൻ്റെ ഭംഗി കൂട്ടി.
നുണകഥയിലൂടെ കടന്ന് നാട്ടുമാവിൻ്റെ കവിതയിലൂടെ രസിപ്പിച്ച്. നല്ലവരായി വളരാൻ ആശംസകൾ അർപ്പിച്ച് രാമകൃഷ്ണൻ മാഷ് ഭാവനയുടെയും സർഗാത്മഗതയുടെയും വാതായനം കുട്ടികൾക്ക് തുറന്നു കൊടുത്തു കൊണ്ട് വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ചെയ്തു.
പ്രധാന അധ്യാപകൻ ലിജോ ടി ജോബ്,വിദ്യാരംഗം കലാസാഹിത്യ വേദി കൺവീനർ നീതു. കെ. വിദ്യാരംഗം കോർഡിനേറ്റർ ശ്രീജ എ.ജി . എസ് ആർ ജി കൺവീനർ ഷബ്ന പി വി . സ്റ്റാഫ് സെക്രട്ടറി ജയനാരായണൻ കെ.എം എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments