മഴക്കാലത്ത് അഴുക്കുചാൽ നിർമ്മാണം ജനം ദുരിതത്തിൽ കോൺഗ്രസ്
പൊന്നാനി: ജനത്തിരക്കേറിയ പൊന്നാനി ചമ്രവട്ടം ജംഗ്ഷനിലെ തവനൂർ റോഡിൽ ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് യാത്രക്കാരും, കച്ചവടക്കാരും ദുരിതത്തിലാകുന്നു. അഴുക്കുചാൽ നിർമ്മാണവുമായി ബന്ധപ്പെട്ടാണ് നിരവധി ദിവസങ്ങളായി ഗതാഗത തടസ്സവും, യാത്രാ ബുദ്ധിമുട്ടുകളും സംഭവിക്കുന്നതെന്ന് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കുറ്റപ്പെടുത്തി. തിരക്കേറിയ ചമ്രവട്ടം ജംഗ്ഷനിൽ വേനൽക്കാലത്ത് ചെയ്യേണ്ട നിർമ്മാണ പ്രവർത്തിയാണ് മഴ തുടങ്ങിയതോടുകൂടി നടപ്പിലാക്കുന്നത്. വിദ്യാലയങ്ങൾ തുറക്കുന്നതോടുകൂടി വീണ്ടും ഗതാഗത തടസ്സം നേരിടുകയും റോഡിൽ ചെളിവെള്ളം കെട്ടിനിന്ന് ദുരിതത്തിലാവുകയും ചെയ്യുന്നു. രാത്രി സമയങ്ങളിലും നിർമ്മാണ പ്രവർത്തികൾ നടത്തി എത്രയും വേഗം പണി പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻറ് എ പവിത്രകുമാർ ദേശീയപാത അതോറിറ്റിക്ക് പരാതി നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments