കലവറയിൽ വായനാ പക്ഷാചരണം: ഡോക്യുമെന്ററി പ്രദർശനവും സംഗീത ആൽബം പ്രകാശനവും നടന്നു
വായനാ പക്ഷാചരണത്തോടനുബന്ധിച്ച് കലവറ വായനശാലയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
'ബഷീർ ദ മാൻ' എന്ന ഡോക്യുമെന്ററി ചിത്രത്തിന്റെ പ്രദർശനവും ഫ്ലവേഴ്സ് ടോപ് സിംഗർ താരം കൃഷ്ണയുടെ പുതിയ മ്യൂസിക് ആൽബമായ 'കാറ്റേ'യുടെ പ്രകാശനവുമാണ് നടന്നത്.
രാവിലെ കലവറ ചിൽഡ്രൻസ് തിയേറ്റർ ഗ്രൂപ്പ്, വായന പ്രമേയമാക്കിയുള്ള 'ചിത്രകഥയിലെ ചിരഞ്ജീവികൾ' എന്ന നാടകം കേച്ചേരി അൽ ഇസ്ലാഹിയ സ്കൂളിൽ അവതരിപ്പിച്ചു.
കലവറയിൽ നടന്ന ചടങ്ങിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ. ജനാർദ്ദനൻ മുഖ്യാതിഥിയായിരുന്നു.
മ്യൂസിക്കൽ ആൽബത്തിന്റെ ലോഗോ, ഗായിക കൃഷ്ണ കലവറ ചെയർമാൻ സി.എസ്. ഗോപാലൻ മാസ്റ്റർക്ക് നൽകി പ്രകാശനം നിർവഹിച്ചു.
ആൽബം സംവിധായകൻ സുനിൽ ചൂണ്ടൽ, ഓർക്കസ്ട്രേഷൻ നിർവഹിച്ച ശ്രീനു പെരുമ്പിലാവ്, കോറിയോഗ്രാഫർ നിവേദ്യ രാജൻ, ക്യാമറാമാൻ കണ്ണൻ തുരുത്ത് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. കൂടാതെ, ശിവരാമൻ നാഗലശ്ശേരി, സുരേന്ദ്രൻ ചാലിശ്ശേരി, അരുൺലാൽ, പ്രകാശൻ മാസ്റ്റർ, രേണുക ടീച്ചർ, ബീന ടീച്ചർ എന്നിവരും വായനശാല പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments