റോഡ് ഗതാഗതം പുനഃസ്ഥാപിക്കാൻ ജനപ്രതിനിധികളും നാട്ടുകാരും മുന്നിട്ടിറങ്ങി
മാറഞ്ചേരി: മാറഞ്ചേരി പഞ്ചായത്തിലെ അധികാരിപടി ഒളമ്പക്കടവ് റോഡിലൂടെയുള്ള ഗതാഗതം ദുഷ്കരമായതിനെ തുടർന്ന് നാട്ടുകാരും ജനപ്രതിനിധികളും കൈക്കോട്ടും മറ്റ് ഉപകരണങ്ങളുമായി റോഡ് ഗതാഗതം പുനഃസ്ഥാപിക്കാൻ മുന്നിട്ടിറങ്ങി. പഞ്ചായത്തിലെ ആറ്, ഏഴ്, എട്ട് വാർഡുകൾ ഉൾപ്പെടുന്ന പ്രദേശത്താണ് ഗതാഗതം അതീവ ദുഷ്കരമായിരുന്നത്.
ജലജീവൻ പദ്ധതിയുടെ ഭാഗമായി നടന്ന നിർമ്മാണ പ്രവർത്തനങ്ങളിലെ അപാകതകളും പണി പൂർത്തീകരിക്കാത്ത സാഹചര്യവുമാണ് പ്രദേശത്തെ ഗതാഗത തടസ്സത്തിന് പ്രധാന കാരണം. കുഴികളാൽ നിറഞ്ഞ റോഡിലൂടെയുള്ള യാത്ര കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും ഒരുപോലെ ദുരിതമായി മാറിയിരുന്നു.
നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും കൂട്ടായ ശ്രമത്തിലൂടെയാണ് റോഡിന്റെ തകരാറുകൾ പരിഹരിച്ച് ഗതാഗതയോഗ്യമാക്കാൻ ശ്രമം നടന്നത്. മുസ്തഫ വടമുക്ക്, ടി മാധവൻ, കാക്കൊള്ളി രാഘവൻ, അഷ്‌റഫ് പി, ഷഫീഖ്, സംഗീത രാജൻ, അബ്ദുട്ടി പതിയിട്ടേൽ, മുസ്തഫ പാണം വളപ്പിൽ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments