മാറഞ്ചേരി സ്കൂളിൽ അവാർഡ് ദാനവും പൂർവ്വ വിദ്യാർത്ഥി സംഗമവും നടന്നു
മാറഞ്ചേരി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രഥമ എസ്എസ്എൽസി ബാച്ചിന്റെ (1977) നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന അവാർഡ് ദാനവും പൂർവ്വ വിദ്യാർത്ഥി സംഗമവും സംഘടിപ്പിച്ചു.
2025 ജൂൺ 28-ന് വൈകുന്നേരം 3 മണിക്ക് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന അനുമോദന സമ്മേളനം ജില്ലാ പഞ്ചായത്ത് മെമ്പർ എ.കെ. സുബൈർ ഉദ്ഘാടനം ചെയ്തു. എസ്എസ്എൽസി പ്രഥമ ബാച്ച് ലീഡർ പി. അബ്ദുല്ലത്തീഫ് സുല്ലമി അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡണ്ട് ബഷീർ ഒറ്റകത്ത്, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ഡോ. ലൗലി, ഹെഡ്മിസ്ട്രസ് സരസ്വതി ടീച്ചർ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്ത് അവാർഡുകൾ വിതരണം ചെയ്യുകയും പ്രസംഗിക്കുകയും ചെയ്തു.
മുൻ പി.ടി.എ പ്രസിഡണ്ട് പ്രസാദ് ചക്കാലക്കൽ, വികസന സമിതി കൺവീനർ ഇബ്രാഹീം മാസ്റ്റർ, അലുംനി കൺവീനർ എ. അബ്ദുല്ലത്തീഫ് എന്നിവർ അനുമോദന പ്രസംഗം നിർവ്വഹിച്ചു. അവാർഡുകൾ ഏറ്റുവാങ്ങിയ വിദ്യാർത്ഥികൾ മറുപടി പ്രസംഗം നടത്തി.
സംഘാടക സമിതിയിൽ നിന്നും അലി ടി, അൻവർ സി.എം, ഷംസു കാഞ്ഞുറളയിൽ, ഷൺമുഖൻ, മോഹനൻ, സൈനബ, സൗദാബി, വി.കെ. സുഹറ എന്നിവർ ആശംസകൾ നേർന്നു. പി.കെ.എം. ബഷീർ സ്വാഗതം ആശംസിച്ച യോഗത്തിന് സരോജിനി ബാലൻ നന്ദി പ്രകാശിപ്പിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments