പത്മശ്രീ പി.ചിത്രൻ നമ്പൂതിരിപ്പാട് അനുസ്മരണയോഗം സംഘടിപ്പിച്ചു
നാടിന്റെ ഗുരുനാഥനും പത്മശ്രീ ജേതാവുമായ പി. ചിത്രൻ നമ്പൂതിരിപ്പാടിന്റെ രണ്ടാം ഓർമ്മ ദിനത്തിൽ മൂക്കുതല പി. ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു.
ബഹുമാനപ്പെട്ട പൊന്നാനി നിയോജക മണ്ഡലം എം.എൽ.എ. ശ്രീ പി. നന്ദകുമാർ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു.
സ്കൂൾ പിടിഎ പ്രസിഡണ്ടും നന്നംമുക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാനുമായ ശ്രീ മുസ്തഫ ചാലുപറമ്പിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രമുഖ കവിയും ഗാനരചയിതാവും ആകാശവാണി സീനിയർ അനൗൺസറുമായിരുന്ന ശ്രീ എം.ഡി. രാജേന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി.
രാവിലെ എട്ടരയോടെ ചിത്രൻ നമ്പൂതിരിപ്പാടിന്റെ ചിത്രത്തിന് മുന്നിൽ സ്കൂളിലെ മുഴുവൻ അധ്യാപകരും വിദ്യാർത്ഥികളും പുഷ്പാർച്ചന നടത്തിയതോടെയാണ് അനുസ്മരണ ചടങ്ങുകൾക്ക് തുടക്കമായത്. തുടർന്ന്, ഓരോ ക്ലാസിലും അധ്യാപകരുടെ നേതൃത്വത്തിൽ ചിത്രൻ നമ്പൂതിരിപ്പാടിനെക്കുറിച്ചുള്ള ലഘു വിവരണങ്ങൾ കുട്ടികൾ തയ്യാറാക്കി അവതരിപ്പിച്ചു.
ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ, സ്കൂളിലെ അധ്യാപകരുടെ കൂട്ടായ്മ നൽകുന്ന ചിത്രൻ നമ്പൂതിരിപ്പാട് എൻഡോവ്‌മെൻ്റ് വിതരണവും നടന്നു. പ്ലസ് ടു പൊതു പരീക്ഷയിൽ മൂക്കുതല ഹൈസ്കൂളിൽ നിന്ന് ഏറ്റവും കൂടുതൽ മാർക്ക് നേടിയ എ.കെ. അനുശ്രീയാണ് ഈ വർഷം പുരസ്കാരത്തിന് അർഹയായത്. കൂടാതെ, കായിക രംഗത്തെ (ട്രാക്ക് & ഫീൽഡ്) മികവിനുള്ള അംഗീകാരമായി ജോബ് മാസ്റ്റർ എൻഡോവ്‌മെൻ്റ് അവാർഡ് ദാനവും നടന്നു. നിദാഷ്, തുഷാര എന്നിവർ പ്രസ്തുത പുരസ്കാരങ്ങൾക്ക് അർഹരായി.
നന്നംമുക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മിസിരിയ സെയ്ഫുദീൻ, ജില്ലാപഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീമതി ആരിഫ നാസർ, എസ്.എം.സി. ചെയർമാൻ ശ്രീ അബ്ദുൾ ലത്തീഫ്, എച്ച്.എം. ശ്രീമതി ജീന ടീച്ചർ, വാർഡ് മെമ്പർ ശ്രീ ഷൺമുഖൻ, പി.ടി.എ. എക്സിക്യൂട്ടീവ് അംഗങ്ങൾ, വാർഡ് അംഗങ്ങൾ, രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
സ്കൂൾ പ്രിൻസിപ്പൽ സി.വി. മണികണ്ഠൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി.കെ. ജയദേവ് നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments