വിജയികൾക്ക് ആദരവും കരിയർ ഓറിയറേഷൻ ക്ലാസും സംഘടിപ്പിച്ചു
എരമംഗലം: തണൽ കാട്ടിലപറമ്പ് ജീവകാരുണ്യ കൂട്ടായ്മ, Honoring High Flyers 2k25 എന്ന ശീർഷകത്തിൽ ഇക്കഴിഞ്ഞ SSLC, +2, LLB, B arch തുടങ്ങിയ വിവിധ പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ പ്രദേശവാസികളായ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും അവാർഡ് വിതരണവും സംഘടിപ്പിച്ചു.
എരമംഗലം ദാറുസ്സലാമത്ത് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ തണൽ പ്രസിഡന്റ് സാജിദ് പുറ്റിങ്ങൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ശ്രീമതി റംസി ഉത്ഘാടനം നിർവഹിച്ചു പ്രോഗ്രാം കോർഡിനേറ്റർ അബ്ദുൾ റഓഫ് അനുമോദന പ്രസംഗം നടത്തി.
തുടർന്നു നടന്ന ഓറിയന്റേഷൻ സെഷന് , പ്രമുഖ വിദ്യഭ്യാസ പ്രവർത്തകനും കൗൺസിലറുമായ, ഡോ നിസാർ പി എം നേതൃത്വം നൽകി.
ഉപരി പഠനത്തിന്റെ വിവിധ മേഖലകളെ കുറിച്ച് ചർച്ചചെയ്ത, മികച്ച നിലവാരം പുലർത്തിയ, വിദ്യാർത്ഥികൾക്കുള്ള കരിയർ ഗൈഡൻസ് സെഷനും രക്ഷിതാക്കൾക്കുള്ള ഓറിയന്റേഷൻ ക്ലാസും എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി.
മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള മൊമെന്റോകൾ തണൽ അഡ്വൈസർ റഷീദ് കൈതപർമ്പത്ത് , വാർഡ് മെമ്പർ റംസി, അബ്ദുൽ റഊഫ് കുവക്കട്ടേൽ, സാജിദ്, അലി, സിദ്ദീഖ്, തുടങ്ങിയവർ സമ്മാനിച്ചു.
നിരവധി വിദ്യാർത്തികളുടെയും രക്ഷിതാക്കളുടെയും നിറഞ്ഞ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ചടങ്ങിന് സെക്രട്ടറി കുഞ്ഞി മുഹമ്മദ് സ്വാഗതവും അലി സി കെ നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments