കുണ്ടുകടവ്-ഗുരുവായൂർ-കുന്നംകുളം റൂട്ടിലെ പണിമുടക്ക് പിൻവലിച്ചു
കുണ്ടുകടവ്-ഗുരുവായൂർ-കുന്നംകുളം റൂട്ടിലെ ബസ് തൊഴിലാളികൾ നാളെ (ജൂലൈ 1) നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ചു. സംസ്ഥാനപാതയിലെ കുഴികൾ കാരണം റോഡ് ഗതാഗതയോഗ്യമല്ലാതായതിനെ തുടർന്നാണ് ബസ് ജീവനക്കാർ സൂചന പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്.
ജൂൺ 30-നകം റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് ഗതാഗതയോഗ്യമാക്കിയില്ലെങ്കിൽ പണിമുടക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, ബസ് ഉടമകളും പിഡബ്ല്യുഡി ഉദ്യോഗസ്ഥരും തമ്മിൽ നടത്തിയ ചർച്ചയിൽ ജൂലൈ 5-നകം റോഡ് ഗതാഗതയോഗ്യമാക്കാമെന്ന് ഉറപ്പ് നൽകി. ഈ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ജൂലൈ ഒന്നാം തീയതി തീരുമാനിച്ചിരുന്ന പണിമുടക്ക് ഒഴിവാക്കിയത്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments