സ്വകാര്യ ബസ് വൈദ്യുതി തൂണിൽ ഇടിച്ചു: എരമംഗലം - ചങ്ങരംകുളം റോഡിൽ മണിക്കൂറുകൾ ഗതാഗതകുരുക്ക്
പുത്തൻപള്ളിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് എരമംഗലം പുഴക്കര റോഡിൽ വൈദ്യുതി തൂണിൽ ഇടിച്ചു. ഇതേതുടർന്ന് എരമംഗലം - ചങ്ങരംകുളം റോഡിൽ മണിക്കൂറുകളോളം ഗതാഗതകുരുക്കുണ്ടായി. വെള്ളിയാഴ്‌ച വൈകുന്നേരമായിരുന്നു അപകടം ഉണ്ടായത്. സ്‌കൂളുകൾ വിട്ടനേരമായതിനാൽ സ്കൂൾ വാഹനങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ റോഡിൽ സ്തംഭിച്ച അവസ്ഥയിലായിരുന്നു. നാട്ടുകാരുടെ മാതൃകാ പരമായ ഇടപെടലിലാണ് ഗതാഗതകുരുക്ക് ഒഴിവാക്കിയത്. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി തൂണിന്റെ ഒരുഭാഗം ഒടിഞ്ഞു നിലംപൊത്തി. മറ്റൊരുഭാഗം വൈദ്യുതി കമ്പികളിൽ തൂങ്ങിനിന്നു. വൈദ്യുതി വിതരണവും നിലച്ചിരുന്നു കെഎസ്ഇബി അധികൃതരെത്തി വൈദ്യുതിവിതരണം പുനസ്ഥാപിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments