അക്ഷരലോകത്തേക്ക് കുരുന്നുകളെ സ്വീകരിച്ചു വിദ്യാലയങ്ങൾ
ചിരിച്ചും കിണുങ്ങിയും കുരുന്നുകൾ വിദ്യാലയങ്ങളിലെത്തി. വിപുലമായ പരിപാടികളോടെയാണ് ഓരോ വിദ്യാലയങ്ങളും പ്രവേശനോത്സവം നടത്തിയത്. എരമംഗലം എഎൽപി സ്‌കൂളിൽ ഗായകൻ സലിം കോടത്തൂർ ഉദ്‌ഘാടനം ചെയ്‌തു. പ്രഥമാധ്യാപിക മിനി അധ്യക്ഷയായി. വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന പ്രവേശനോത്സവം പിടിഎ പ്രസിഡന്റ് ടി. ഗിരിവാസൻ ഉദ്‌ഘാടനം ചെയ്‌തു. എസ്എംസി ചെയർമാൻ നിഷിൽ അധ്യക്ഷനായി. പ്രിൻസിപ്പൽ നൂർ മുഹമ്മദ്, പ്രഥമാധ്യാപിക വി. രാധിക, പി. പ്രിയ, പ്രബിത പുല്ലൂണി തുടങ്ങിയവർ പ്രസംഗിച്ചു. കാഞ്ഞിരമുക്ക് പിഎൻയുപി സ്‌കൂളിൽ പ്രവേശനോത്സവം പിടിഎ പ്രസിഡന്റ് സജീർ ഉദ്‌ഘാടനം ചെയ്‌തു. പ്രഥമാധ്യാപിക കെ. സിന്ധു അധ്യക്ഷയായി. പുതുപൊന്നാനി ഗവ. ഫിഷറീസ് എൽപി സ്‌കൂളിൽ റിട്ട. പ്രഥമാധ്യാപിക വി.ജെ. ജെസ്സി ഉദ്‌ഘാടനം ചെയ്‌തു. പ്രഥമാധ്യാപിക ഷീജ, ഫാറൂഖ് വെളിയങ്കോട്, സീനിയർ അധ്യാപകൻ എം. ധനദാസ്, ആർദ്ര, അധ്യാപിക കെ.പി. ശില്പ തുടങ്ങിയവർ പ്രസംഗിച്ചു. വെളിയങ്കോട് ഗവ. ഫിഷറീസ് എൽപി സ്‌കൂളിൽ പിടിഎ പ്രസിഡന്റ് ടി.എ. കുഞ്ഞു ഉദ്‌ഘാടനം ചെയ്‌തു. പ്രഥമാധ്യാപിക സവിതാമണി അധ്യക്ഷയായി. ചെറുവായിക്കര ജിയുപി സ്‌കൂളിൽ രജീഷ് ഊപ്പാല ഉദ്‌ഘാടനം ചെയ്‌തു.എച്ച്എം ഇൻചാർജ് കെ. സുഹറ അധ്യക്ഷയായി. എൽഎസ്എസ്, യുഎസ്എസ് വിജയികളെ ചടങ്ങിൽ അനുമോദിച്ചു. പുതുപൊന്നാനി എയുപി സ്‌കൂളിൽ പിടിഎ പ്രസിഡന്റ് മൊയ്‌തുട്ടി ഉദ്‌ഘാടനം ചെയ്‌തു. പ്രഥമാധ്യാപകൻ വി.കെ. അനസ് അധ്യക്ഷനായി. മാറഞ്ചേരി പരിച്ചകം എഎംഎൽപി സ്‌കൂളിൽ എംപിടിഎ വൈസ് പ്രസിഡന്റ് കെ.എച്ച്. തെസ്‌നി ഉദ്‌ഘാടനം ചെയ്‌തു. പ്രഥമാധ്യാപകൻ വി.കെ. ശ്രീകാന്ത് അധ്യക്ഷനായി. വെളിയങ്കോട് പഴഞ്ഞി ജിഎംഎൽപി സ്‌കൂളിൽ പിടിഎ വൈസ് പ്രസിഡന്റ് അബ്ദുൽറഹീം ഉദ്‌ഘാടനം ചെയ്‌തു. പ്രഥമാധ്യാപിക ലൈസ അധ്യക്ഷയായി. പൊന്നാനി ടൗൺ ജിഎൽപി സ്‌കൂളിൽ അജീന ജബ്ബാർ ഉദ്‌ഘാടനം ചെയ്‌തു. പ്രഥമാധ്യാപിക കെ.എച്ച്. സിന്ധു അധ്യക്ഷയായി. കോസ്റ്റൽ പോലീസ് എഎസ്ഐ റുബീന ബോധവത്‌കരണ ക്ലാസിന് നേതൃത്വം നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments