കുണ്ടുച്ചിറ പാലത്തിൽ അപകടക്കുഴി
അപ്രോച്ച് റോഡിലെ മണ്ണ് ഒലിച്ചു പോയതെന്ന് നിഗമനം
പാലപ്പെട്ടി കുണ്ടുച്ചിറ പാലത്തിൽ കുഴി രൂപപ്പെട്ടു. പെരുമ്പടപ്പ് പഞ്ചായത്തിലെ തീരദേശ മേഖലയെ പെരുമ്പടപ്പുമായി ബന്ധിപ്പിക്കുന്ന കുണ്ടുച്ചിറ പാലത്തിലാണു വാഹനങ്ങൾക്കു ഭീഷണിയാകുന്ന തരത്തിൽ കുഴി രൂപപ്പെട്ടത്. പാലത്തിന്റെ കോൺക്രീറ്റ് അടർന്നതാണു കുഴി ഉണ്ടാകാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. മഴ പെയ്‌തതോടെ പാല ത്തിന്റെ മറ്റു ഭാഗങ്ങളിലും വിള്ളൽ വന്നു തുടങ്ങിയിട്ടുണ്ട്. വർഷങ്ങൾക്ക് മുൻപ് പാലത്തിന്റെ അപ്രോച്ച് റോഡിലും ഗർത്തം ഉണ്ടായതോടെ റോഡിൻ്റെ പുനർനിർമാണം പുരോഗമിക്കുകയാണ്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments