Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കുമ്പളത്തുപടി-കുട്ടാട് പ്രദേശം വെള്ളത്തിൽ നിരവധിപേർ താമസം മാറി


കുമ്പളത്തുപടി-കുട്ടാട് പ്രദേശം വെള്ളത്തിൽ നിരവധിപേർ താമസം മാറി

പൊന്നാനി നഗരസഭയിലെ കുട്ടാട് പാടശേഖരത്തിലേക്ക് പുതുതായി നിർമ്മിച്ച അഴുക്കുചാലുകൾ കാരണം കുട്ടാട് പാടത്തുനിന്നും മഴവെള്ളം ഒഴുകി പോകാതെ നിരവധി വീടുകളിൽ വെള്ളം കയറി. കുട്ടാട് കുമ്പളത്ത് പടി പ്രദേശത്തെ നിരവധി വീട്ടുകാർ ഇതുകാരണം ബന്ധുവീടുകളിൽ താമസം മാറേണ്ടി വന്നു. കുട്ടാട് കുമ്പളത്ത് പടി റോഡിലൂടെയാണ് ഇപ്പൊൾ മഴവെള്ളം ഒഴുകി പോകുന്നത്. ഇതിനെ തുടർന്ന് താമസം മാറിപ്പോകുന്നവർക്ക് വാഹനങ്ങൾ ലഭിക്കാതെ വീട്ടുസാധനങ്ങളുമായി നടന്നു പോകേണ്ട ഗതികളിലാണ് വന്നിട്ടുള്ളത്. റോഡിൽ വെള്ളം കയറുന്നതിനു മുൻപ് തന്നെ ഇരുചക്ര വാഹനങ്ങൾ അടക്കമുള്ള മോട്ടോർ വാഹനങ്ങൾ അടുത്ത പ്രദേശങ്ങളിലെ വീടുകളിൽ കൊണ്ടുവന്ന് വെക്കേണ്ടി വരികയും, റഫ്രിജറേറ്റർ,പമ്പ് സെറ്റുകൾ മറ്റ് ഇലക്ട്രിക് ഉപകരണങ്ങൾ, വീട്ടുസാധനങ്ങൾ വീട്ടിലെ ഉയരത്തിൽ കയറ്റി വെക്കേണ്ട ഗതികേടിലാണ് എല്ലാ വർഷവും ഈ പ്രദേശത്തുള്ളവർ ചെയ്യുന്നത്. മഴക്കാലങ്ങളിൽ നഗരസഭ ജനപ്രതിനിധികളും, നഗരസഭ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും പലതവണ സംഭവസ്ഥലം സന്ദർശനം നടത്തി പോകുന്നതല്ലാതെ യാതൊരു പരിഹാര നടപടികളും സ്വീകരിക്കുന്നില്ല. ഇതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ പൊന്നാനി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് പവിത്രകുമാർ നൽകിയ പരാതിയെ തുടർന്ന് നഗരസഭാ സെക്രട്ടറി ഒന്നരവർഷം മുൻപ് തന്നെ ഡ്രൈനേജ് നിർമ്മാണം നടത്തുമെന്ന് രേഖപ്രകാരം അറിയിപ്പ് നൽകിയിട്ടും ഒരു പരിഹാര നടപടിയും നഗരസഭാ സ്വീകരിച്ചില്ല. കുമ്പളത്ത് പടി ഭാഗത്തെ വെള്ളക്കെട്ട് മാറ്റുന്നതിന് വേണ്ടി തുറമുഖ വകുപ്പിന്റെ ഒരു കോടി രൂപയുടെ ഫണ്ട് ഉപയോഗിച്ച് ഭാരതപ്പുഴയിലേക്ക് മഴവെള്ളം ഒഴുക്കിവിടുന്നതിന് കുറ്റിക്കാട് കുമ്പളത്ത് പടി ഡ്രൈനേജ് നിർമ്മാണം മൂന്നുമാസം മുൻപ് പൂർത്തീകരിച്ചെങ്കിലും മഴവെള്ളം പുഴയിലേക്ക് ഒഴുകിപ്പോകാതെ നിലവിൽ വെള്ളക്കെട്ടുള്ള കുമ്പളത്തുപടി ഭാഗത്തേക്ക് വന്നത് ഈ പ്രദേശത്തുകാർക്ക് ഇരട്ടി ദുരന്തമാണ് ഉണ്ടാക്കിയിട്ടുള്ളത്. എല്ലാവർഷവും വീടിനു ചുറ്റും വെള്ളം കെട്ടിനിൽക്കുന്നത് കാരണം വീടിൻ്റെ അടിത്തറ തകരുകയും, വീടുകൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ച് വീട് പൊളിച്ചു മാറ്റേണ്ടിവരുന്നു. അടുത്ത മഴക്കാലത്തിനു മുൻപ് പൊന്നാനി നഗരസഭയിലെ 6 ,7 ,8 ,9 വാർഡുകളിൽ സംയുക്ത ഡ്രൈനേജ് നിർമ്മാണം നടത്തി വീടുകളിൽ വെള്ളം കയറുന്നതിനുള്ള പരിഹാര നടപടികൾ സ്വീകരിക്കണമെന്ന് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് എ പവിത്രകുമാർ ആവശ്യപ്പെട്ടു.




🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com


Post a Comment

0 Comments