തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കൊണ്ടുള്ള ആരോപണമാണ് സിപിഎം മെമ്പർമാർ ഉന്നയിക്കുന്നതെന്ന് വെളിയംകോട് പഞ്ചായത്ത് പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസു
വസ്തുതകൾ മനസിലാകാതെയുള്ള ദുർബലമായ ആരോപണങ്ങളാണ് സിപിഎം മെമ്പമാർ ബോർഡ് യോഗത്തിൽ ഉന്നയിച്ചിരിക്കുന്നത്. ഗ്രാമ പഞ്ചായത്തിൻ്റെ പദ്ധതികൾ എല്ലാവരുമായും ആലോചിച്ച് സുത്യാരമായാണ് നടപ്പിലാക്കുന്നത്. ഒരോ മേഖലയിലുള്ള പദ്ധതികളും അതത് നിർവ്വഹണ ഉദ്യോഗസ്ഥരാണ് നടപ്പിലാക്കുന്നത്. കഴിഞ്ഞ വാർഷിക പദ്ധതി സംബന്ധിച്ച് കൃത്യമായ വിശദീകരണം നൽകാമെന്ന് പറഞ്ഞിട്ടും സിപിഎം മെമ്പന്മാർ ബോർഡ് യോഗത്തിൽ മുഖവിലക്കേടുക്കാതെ ഇറങ്ങി പോയി. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കൊണ്ടുള്ള ആരോപണങ്ങളാണ് ഇപ്പോൾ ഉയർന്ന് വരുന്നത് . ഫിസിയോ തെറാപ്പി സെൻ്ററിൻ്റെ കെട്ടിടത്തിൻ്റെ MP യുടെ പ്രദേശിക വികസന ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു . എന്നാൽ ലോകസഭ തെരഞ്ഞെടുപ്പ് കാരണമാണ് നടപടികൾ പൂർത്തീകരിക്കാൻ കഴിയാതെ പോയത്. നാലാം വാർഡ് പഴഞ്ഞിയിൽ ഫിസിയോതെറാപ്പി സെൻ്ററിൻ്റെ നിർമാണം അടുത്ത മാസം ആരംഭിക്കുമെന്നും പഞ്ചായത്ത് പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസു പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments