Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പൈപ്പിടാൻ പൊളിച്ചു നടക്കാൻ പോലും കഴിയാതെ എരമംഗലത്തെ റോഡ്


പൈപ്പിടാൻ പൊളിച്ചു നടക്കാൻ പോലും കഴിയാതെ എരമംഗലത്തെ റോഡ്


പൈപ്പിടാൻ ഒരുവർഷം മുൻപ് റോഡ് പൊളിച്ചിട്ടതു മൂലം എരമംഗലം മേഖലയിൽ കുഴികളുടെ എണ്ണം കുടിയതോടെ വാഹനങ്ങൾക്ക് പുറമേ കാൽ നടയാത്രക്കാരും ദുരിതത്തിൽ.

വെളിയങ്കോട്, പെരുമ്പടപ്പ് പഞ്ചായത്തുകളിലേക്ക് ശുദ്ധജല പൈപ്പ് കൊണ്ടുപോകുന്നതിനാണ് ജലജീവൻ മിഷൻ പൊന്നാനി-ഗുരുവായൂർ സംസ്‌ഥാന പാതയിലെ രണ്ടു വശങ്ങളും വലിയ ആഴത്തിൽ പൊളിച്ചത്. പൈപ്പിടൽ പൂർത്തിയാക്കിയെങ്കിലും താഴത്തേൽപടി മുതൽ പുത്തൻപള്ളി സെന്റർ വരെ റോഡിൽ ടാറിങ് നടത്താതെ പൈപ്പിനു മുകളിൽ മണ്ണ് ഇടുകയാണ് ചെയ്തത്.

താഴത്തേൽപടി മുതൽ നാക്കോല വരെ റോഡിന്റെ വശം പൊളിച്ചിട്ട് ഒരു വർഷം കഴിഞ്ഞങ്കിലും പൊളിച്ച സ്‌ഥലത്ത് മെറ്റൽ വിരിക്കാനോ ടാറിങ് നടത്താനോ ജല അതോറിറ്റി തയാറായിട്ടില്ല. പൊളിച്ച സ്ഥലങ്ങളിൽ ടാറിങ് നടത്താത്തതിനാൽ സമീപത്തു വലിയ കുഴികളാണ് രൂപപ്പെട്ടത്. മഴ പെയ്തതോടെ കുഴികൾ വലുതാകുകയും വെള്ളക്കെട്ട് ഉണ്ടായതിനെ തുടർന്ന് നടക്കാൻ പോലും കഴിയ ത്ത അവസ്ഥയുമായി. വാഹന ങ്ങൾ അപകടത്തിൽപ്പെടുന്നത് ഒഴിവാക്കാൻ നാട്ടുകാർ മരത്തടി ഉപയോഗിച്ച് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിരിക്കുകയാണ്.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments