മാറഞ്ചേരി പഞ്ചായത്തിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി
മാറഞ്ചേരി പഞ്ചായത്തിലെ വൈസ് പ്രസിഡന്റിനും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും എതിരെ കെ ഫോൺ അഴിമതിയിൽ വിജിലൻസ് അന്വഷണം നടക്കുമ്പോഴും പ്രസിഡന്റും സിപിഎം ഉം പ്രതികളെ സംരക്ഷിക്കുന്നതിൽ പ്രതിഷേധിച്ചും, മാറഞ്ചേരി പഞ്ചായത്ത് സ്റ്റേഡിയത്തിനോടുള്ള അവഗണനയിൽ പ്രതിഷേധിച്ചും മാലിന്യ നിർമാർജ്ജനത്തിലെ അപാകതയിൽ പ്രതിഷേധിച്ചും മാറഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് T. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മുസ്തഫ വടമുക്ക് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് മെമ്പർമാരായ ഷിജിൽ മുക്കാല, T. മാധവൻ, സുലൈഖ റസാഖ്, ഉബൈദ് M. T, സംഗീത രാജൻ, യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷാഫി. M. V,കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പാലക്കൽ അബ്ദുറഹ്മാൻ, INTUC മണ്ഡലം പ്രസിഡന്റ് ഗിരീഷ് അവിണ്ടിത്തറ, സേവാദൾ ജില്ല സെക്രട്ടറി അബ്ദു വടമുക്ക്, അബ്ദുൽ വഹാബ് ഉള്ളതേൽ എന്നിവർ സംസാരിച്ചു. പ്രകടനത്തിന് ജിനീഷ് മുക്കാല, ഷൌക്കത്ത് വടമുക്ക്, റംഷാദ് ACK, ഫിറോസ് അവിണ്ടിത്തറ, ഹുസ്സൈൻ പനമ്പാട്, ദിനേശ് അറക്കൽ, ശ്യാം പറയരിക്കൽ, മുസ്തഫ. P. V, കാദർ മൗലവി, റഷീദ് പൂളക്കൽ, സലാം പരിചകം, മുനാസ് തറയിൽ, മുബഷീർ പനമ്പാട് വെസ്റ്റ്, സുനിൽ കാഞ്ഞിരമുക്ക്, അസീസ് കാഞ്ഞിരമുക്ക്, അബൂബക്കർ കാഞ്ഞിരമുക്ക്, മൊയ്‌ദുണ്ണി. C. P, അബ്ദു. M. P എന്നിവർ നേതൃത്വം നൽകി
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments