പി.പി സുനീർ എംപിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് കോതമുക്കിൽ സ്ഥാപിച്ച
മിനി ഹൈമാസ് ലൈറ്റ് ഉദ്ഘാടനം ചെയ്തു
രാജ്യസഭാ അംഗം പി പി സുനീറിന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് കൊണ്ട് വെളിയങ്കോട് ഗ്രാമപഞ്ചായത്തിലെ കോതമുക്കിലെ ഹെൽത്ത് സെൻറർ ഉൾപ്പെടുന്ന പ്രധാന ജംഗ്ഷനിൽ സ്ഥാപിച്ച സോളാർ മിനി മാസ്റ്റ് ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടന കർമ്മം ജില്ലാ പഞ്ചായത്ത് മാറഞ്ചേരി ഡിവിഷൻ മെമ്പർ എ കെ സുബൈർ നിർവഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്തംഗം പി പ്രിയ അധ്യക്ഷവഹിച്ചു പൊതുപ്രവർത്തകരായ സി കെ ബാലൻ, അജയൻഒലിയിൽ, വി എ റസാക്ക്, വിവേകാനന്ദൻ തുടങ്ങിയവർ ആശംസകൾ നേരുന്നു സംസാരിച്ചു. കോതമുക്കിനോട് എം പി കാണിച്ച സ്നേഹത്തിന് ഗ്രാമവാസികൾ പ്രത്യേകം നന്ദി അറിയിച്ചു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments