Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ഹജ്ജ് 2025 : വനിതാ തീർത്ഥാടക സംഘങ്ങൾ യാത്രയായി.


ഹജ്ജ് 2025 : വനിതാ തീർത്ഥാടക സംഘങ്ങൾ യാത്രയായി.

• വനിതാ തീർത്ഥാടകർക്കു മാത്രമായി സർവ്വീസ് നടത്തുന്നത് 12 വിമാനങ്ങൾ. 

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനായി വനിതാ തീർത്ഥാടകർ മാത്രമുള്ള നാല് വിമാനങ്ങൾ സംസ്ഥാനത്ത് നിന്നും ഇത് വരെ സർവ്വീസ് നടത്തി. കോഴിക്കോട് നിന്നും മൂന്ന് വിമാനങ്ങളിലായി 515, കണ്ണൂരിൽ നിന്നും രണ്ട് വിമാനങ്ങളിലായി 342 പേരുമാണ് യാത്രയായത്. 
കോഴിക്കോട് നിന്നും തിങ്കളാഴ്ച രാവിലെ 8.5 നും വൈകുന്നേരം 4.30 ചൊവ്വാഴ്ച പുലർച്ചെ 12.45 നുമാണ് വനിതാ തീർത്ഥാടകരുമായി വിമാനങ്ങൾ പുറപ്പെട്ടത്. കണ്ണൂരിൽ നിന്നും തിങ്കളാഴ്ച പുലർച്ചെ 3.55 നും വൈകുന്നേരം 7.25 നും പുറപ്പെട്ട വിമാനങ്ങളിൽ 171 പേർ വീതമാണ് യാത്രയായത്. 
വനിതാ തീർത്ഥാടകരോടൊപ്പം സർക്കാറിന്റെ വിവിധ വകുപ്പുകളിൽ സേവനം ചെയ്യുന്ന വനിതാ ഉദ്യോഗസ്ഥരാണ് സേവനത്തിനായി പുറപ്പെട്ടത്.
ലേഡീസ് വിത്തൗട്ട് മെഹ്റം വിഭാഗത്തിൽ പെട്ട തീർത്ഥാടകർക്കായി കോഴിക്കോട് നിന്നും അഞ്ച് , കൊച്ചിയിൽ നിന്നും മൂന്ന്, കണ്ണൂരിൽ നിന്നും നാല് വീതം വിമാനങ്ങളാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. കോഴിക്കോട് നിന്നും ശേഷിക്കുന്ന വനിതാ വിമാനങ്ങൾ ചൊവ്വാഴ്ച വൈകുന്നരം 4.5 നും ബുധനാഴ്ച രാവിലെ 7.40 നുമാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്.
കണ്ണൂരിൽ നിന്നും ചൊവ്വാഴ്ചയിലെ രണ്ട് സർവ്വീസുകളും വനിതകൾക്ക് മാത്രമായിരിക്കും. 
കോഴിക്കോട് നിന്നും ബുധാനാഴ്ച മൂന്ന് വിമാനങ്ങളാണ് സർവ്വീസ് നടത്തുക. പുലർച്ചെ 12.40 നും രാവിലെ 7.40 നും വൈകുന്നേരം 4.5 നുമാണ് സർവ്വീസ്. രണ്ടാമത്തെ വിമാനത്തിൽ വനിതാ തീർത്ഥാടകർ മാത്രമായിരിക്കും പുറപ്പെടുക. 
വനിതാ തീർത്ഥാടകർക്ക് മാത്രമായുള്ള കരിപ്പൂരിലെ പുതിയ കെട്ടിടം തീർത്ഥാടകർക്ക് ഏറെ സൗകര്യപ്രദമാണ്. പ്രായമായവർക്കും ശാരീരിക പ്രയാസങ്ങളനുഭവിക്കുന്നവർക്കും വിശ്രമം, പ്രാർത്ഥന എന്നിവക്കായി പ്രത്യേകമായ ശീതീകരിച്ച മുറികളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. വനിതാ തീർത്ഥാടകർ കൂടുതലായി എത്തിയ കഴിഞ്ഞ ദിവസങ്ങളിൽ എയർപോട്ടിലും ഹജ്ജ് ക്യാമ്പിലും ഹജ്ജ് കമ്മിറ്റി പ്രത്യേക സൗകര്യങ്ങളൊരുക്കിയിരുന്നു.
 
കരിപ്പൂരിൽ ഇന്ന് തിങ്കളാഴ്ച നടന്ന യാത്രയയപ്പ് സംഗമങ്ങൾക്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, മെമ്പർ അഷ്കർ കോറാട് നേതൃത്വം നൽകി. ഹജ്ജ് സെൽ സ്പെഷ്യൽ ഓഫീസർ യു.അബ്ദുൽ കരീം ഐ.പി.സ് (റിട്ട), ഊരകം അബ്ദു റഹ്മാൻ സഖാഫി, യൂസുഫ് പടനിലം, ഹജ്ജ് സെൽ ഓഫീസർ കെ.കെ മൊയ്തീൻ കുട്ടി ഐ.പി.എസ് തുടങ്ങിയവർ സംസാരിച്ചു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments