പൊന്നാനിയിലെ ജ്വല്ലറിയിൽ ആഭരണ തിരിമറി തട്ടിപ്പ് നടത്തിയ പ്രതി അറസ്റ്റിൽ
പൊന്നാനിയിൽ ജ്വല്ലറി ജീവനക്കാരനായിരിക്കെ ഡയമണ്ട് ആഭരണങ്ങൾ അറ്റകുറ്റ പണികൾ നടത്താൻ എന്ന വ്യാജേന വ്യാജ കമ്പനിയുടെ പേരിൽ കൊണ്ട് പോയി ശേഷം ജ്വല്ലറിയിൽ തിരിച്ചേൽപിക്കാതെ വിശ്വാസ വഞ്ചന നടത്തി 9 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങൾ തട്ടിയെടുത്ത ശേഷം തമിഴ്നാട്ടിലും മറ്റുമായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന തൃശൂർ ഒല്ലുക്കരയിലെ താടിക്കാരൻ വീട്ടിൽ ഹാരി ഫ്രാൻസിസിനെയാണ് 35 വയസ് തൃശ്ശൂരിലെ ഒരു ലോഡ്ജിൽ ഒളിവിൽ കഴിയവേ പൊന്നാനി സബ് ഇൻസ്പെക്ടർ എ . എം.യാസിറിൻ്റെ നേതൃത്വത്തിൽ എസ്.ഐ. വിനോദ്. ടി.എം,സീനിയർ സിവിൽ പോലീസ് ഓഫീസർമരായ,അനിൽ വിശ്വൻ,നാസർ , എസ്.പ്രശാന്ത് കുമാർ എന്നിവരടങ്ങുന്ന അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പ്രതിയെ പൊന്നാനി കോടതിയിൽ ഹാജരാക്കി,തെളിവെടുപ്പ് നടത്തുന്നതിനായി പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുക്കും.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments