പൊന്നാനി ഏർലി ഇന്റർവെൻഷൻ സെന്റർ - പീക്ക് -കെട്ടിലും മുട്ടിലും പുതുമകളോടെ വിപുലീകൃത സൗകര്യങ്ങളോടെ പുതിയ കെട്ടിട്ടത്തിൽ പ്രവർത്തനമാരംഭിച്ചു.
പിറവിയിൽ തന്നെ കുഞ്ഞുങ്ങളിൽ പ്രകടമാകാതെയും തിരിച്ചറിയാനാവാതെയുമുള്ള മാനസികവും ശാരീരികവുമായ വെല്ലുവിളികയും പരിമിതികളും ശൈശവത്തിൽ തന്നെ കണ്ടെത്തി, വിദഗ്ദ്ധ പരിചരണവും മതിയായ ചികിത്സയും ഉറപ്പു വരുത്തി സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിന് ലക്ഷ്യം വെച്ചു കൊണ്ട് നഗരസഭ 2018 ൽ കമ്മ്യൂണിറ്റി ഡിസബിലിറ്റി മാനേജ്മെന്റ് സെന്റർ നൂതന പദ്ധതിയായി സർക്കാർ അംഗീകാരത്തോടെ, താലൂക്കാശുപത്രിയിൽ പ്രവർത്തിച്ചു വരികയായിരുന്നു. കൂടുതൽ വിശാലമായ സൗകര്യങ്ങളോടെ വിപുലീകരിച്ച സംവിധാനങ്ങളോടെ
പുതിയ കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ നഗരസഭ ഭരണ സമിതി തീരുമാനിക്കുകയും എം ഇ എസ് കോളേജിന് എതിർ വശത്തായി ഇ.കെ. ടവറിലേക്ക് പൊന്നാനി ഏർലി ഇന്റർവെൻഷൻ സെന്റർ - പീക്ക് എന്ന പുതിയ പേരിൽ പ്രവർത്തനം മാറ്റുകയുമായിരുന്നു.
പുതിയ സെന്ററിന്റെ ഉത്ഘാടനം പൊന്നാനി MLA പി.നന്ദകുമാർ നിർവ്വഹിച്ചു.
നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർ പേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, സ്ഥിരം സമിതി ചെയർ പേഴ്സൺമാരായ ഒ.ഒ ഷംസു , ഷീന സുദേശൻ , വാർഡ് കൗൺസിലർ ആബിദ തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു.
നഗരസഭ കൗൺസിലർമാർ , സ്ഥാപനത്തിൽ ചികിത്സ തേടുന്ന കുഞ്ഞുങ്ങളുടെ മാതാപിതാക്കൾ, ജീവനക്കാർ, നാട്ടുകാരായ പൊതുപ്രവർത്തകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഓട്ടിസം , സംസാരശേഷി വൈകല്യങ്ങൾ, ഡൗൺ സിൻഡ്രോം, കേൾവി കുറവ്, ശാരീരിക വൈകല്യങ്ങൾ തുടങ്ങിയവയ്ക്ക് തുടക്കത്തിൽ തന്നെ കണ്ടെത്തി, സ്പീച്ച് തെറാപ്പി,സൈക്കോതെറാപ്പി, ഫിസിയോ തെറാപ്പി, ബിഹേവിയർ തെറാപ്പി തുടങ്ങിയവയിലൂടെ
നൂറുകണക്കിന് കുഞ്ഞുങ്ങൾക്കാണ് ഈ കേന്ദ്രത്തിൽ പരിചരണവും ചികിത്സയും നൽകുന്നത്
ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ രജീഷ് ഊപ്പാല സ്വാഗതവും സെന്റർ കോ-ഓർഡിനേറ്റർ സജീർ നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments