പുഴക്കര ഉത്സവ സംഘർഷം:
വിദ്യാർത്ഥികളെ മർദ്ദിച്ച സംഭവത്തിൽ രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ,
പുഴക്കര ഉത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിൽ സിപിഎം ഏരിയ കമ്മിറ്റി അംഗത്തിൻ്റെ മകനെയും ഡിവൈഎഫ്ഐ പ്രവർത്തകരെയും മർദിച്ച സംഭവത്തിൽ പെരുമ്പടപ്പ് പൊലീസ് സ്‌റ്റേഷനിലെ 2 പൊലീസുകാരെ സസ്പെൻഡ് ചെയ്തു. സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ സാൻ സോമൻ. സിവിൽ പൊലീസ് ഓഫിസർ യു ഉമേഷ് എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്‌തത്. ഈ മാസം 2ന് നടന്ന പുഴക്കര ഉത്സവത്തിൽ ഉണ്ടായ സംഘർഷത്തിൽ പെരുമ്പടപ്പ് പൊലീസ് സ്റ്റേഷനിലെ ചില പൊലീസുകാർ സിപിഎം പൊന്നാനി ഏരിയ കമ്മിറ്റി അംഗം സുരേഷ് കാക്കനാത്തിൻ്റെ മകൻ അഭിരാമിൻ്റെ പല്ല് അടിച്ചു. പൊട്ടിക്കുകയും ഒപ്പം ഉണ്ടായിരുന്ന പ്രവർത്തകരെയും പൊലീസ് തല്ലി ചതച്ചു എന്ന പരാതിയിലാണ് ജില്ലാ പൊലീസ് മേധാവിയുടെ നടപടി മർദിച്ച ശേഷം പ്രവർത്തകരെ പൊലീസ് കസ്‌റ്റഡിയിൽ എടുക്കുകയും പെരുമ്പടപ്പ് പഞ്ചായത്തിൻ്റെ പൊതുശ്മശാനത്തിൽ കൊണ്ടു പോയി മാരകമായി മർദിക്കുകയും സ്റ്റേഷനിൽ അന്വേഷിച്ചു പോയ രക്ഷിതാക്കളെ മർദിച്ചതായും സിപിഎം പ്രവർത്തകർ ആരോപിച്ചിരുന്നു. മർദ്ദിച്ചതിൽ സി പി എം ജില്ലാ കമ്മിറ്റിയുടെ പ്രതിഷേധത്തെ തുടർന്ന് തിരൂർ ഡിവൈഎസ്പി മൂസ വള്ളിക്കാടൻ വിശദമായി അന്വേഷണം നടത്തി ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി വന്നിരിക്കുന്നത്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments