കല്ലൂർപ്പുള്ളി സപ്താഹ യജ്ഞത്തിന് തുടക്കമായി.
എരമംഗലം കല്ലൂർപ്പുള്ളി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി. പി.സി. കൃഷ്ണൻ നമ്പൂതിരി ഭദ്രദീപം കൊളുത്തി ചടങ്ങ് ഉൽഘാടനം ചെയ്തു. പ്രദീപ് കോനശ്ശേരി സ്വാഗതം പറഞ്ഞ ചടങ്ങിൽ ബാലകൃഷ്ണൻ ചക്കരാത്ത് അധ്യക്ഷനായി. പുരുഷോത്തമൻ മാസ്റ്റർ ,മോഹൻ ദാസ് ഗുരുസ്വാമി, അനന്തകൃഷ്ണൻ മാസ്റ്റർ, ഭാസ്കരൻ , കുഞ്ഞൻ പുനിയാട്ട് തുടങ്ങിയവർ ആശംസകൾ അറിയിച്ചു. കെ.എം. ഗോപാലകൃഷ്ണൻ നന്ദി അറിയിച്ചു. ഭാഗവത രത്നം അയിനിപ്പിള്ളി ബാബു ചന്ദ്രശേഖരൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ . മെയ് നാലിന് യജ്ഞം അവസാനിക്കും.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments