എസ് വൈ എസ് പറവകൾക്കൊരു തണ്ണീർകുടം പദ്ധതിക്ക് തുടക്കമായി
ഇതര ജീവജാലങ്ങളോടും കാരുണ്യവും കരുതലും ഉണ്ടാകുമ്പോൾ മാത്രമാണ് നാം യഥാർത്ഥ വിശ്വാസിയാകുന്നത്.
ഇത് നമ്മുടെ ഒരു സംസ്കാരമായി മാറണം.
ഈ സംസ്കാരം പ്രവർത്തകരിൽ വളർത്തിയെടുക്കുന്നതിന് വേണ്ടി
എസ് വൈ എസ് വേനൽ കാലങ്ങളിൽ നടത്തിവരുന്ന ' ജലമാണ് ജീവൻ' ജല സംരക്ഷണ ക്യാമ്പയിൻ്റെ ഭാഗമായി "പറവകൾക്കൊരു തണ്ണീർ കുടം" പദ്ധതി സോൺ തല ഉദ്ഘാടനം പൊന്നാനി തഹസിൽദാർ ശ്രീ. സുജിത് ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് പൊന്നാനി സോൺ പ്രസിഡൻ്റ് സുബൈർ ബാഖവി അദ്ധ്യക്ഷത വഹിച്ചു. സി.പി അലി അസ്കർ, ഉസ്മാൻ കാമിൽ സഖാഫി, സൈനുൽ ആബിദ് അഹ്സനി, സ്വാദിഖ് അഹ്സനി തുടങ്ങിയവർ സംബന്ധിച്ചു. സാമൂഹികം സെക്രട്ടറി അനസ് മഖ്ദൂമി അംജദി സ്വാഗതവും ഹംസത്ത് കെ നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments