തണൽ ഫെസ്റ്റ്:25 മെയ് 1 ന് മാറഞ്ചേരിയിൽ
മാറഞ്ചേരി: ഒരു പ്രദേശത്തെ കുടുംബങ്ങളെ പലിശ ക്കെണിയിൽ നിന്ന് രക്ഷപ്പെടുത്തി തണലായി മാറിയ തണൽ വെൽഫയർ സൊസൈറ്റിയുടെ പതിനാറാം വാർഷികം - തണൽ ഫെസ്റ്റ്:25-മെയ് 1 ന് വ്യാഴാഴ്ച വൈ. 3.30 മുതൽ മാറഞ്ചേരി സൽക്കാര കമ്മ്യൂണിറ്റി ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
രണ്ട് കി.മീറ്റർ ചുറ്റളവിൽ 145 സംഗമം പലിശ രഹിത അയൽകൂട്ടങ്ങളിലായി മുവ്വായിരത്തോളം അംഗങ്ങളുള്ള തണൽ, പലിശക്കെതിരെ ഒരു ജനകീയ ബദൽ തീർത്ത് 16 വർഷം പിന്നിടുകയാണ്. അംഗങ്ങൾ ആഴ്ചതോറും അടക്കുന്ന സമ്പാദ്യമുപയോഗിച്ച് പരസ്പരം പലിശയില്ലാതെ വായ്പ നൽകുകയാണ് പ്രധാനമായും ചെയ്ത് കൊണ്ടിരിക്കുന്നത്. കോടിക്കണക്കിന് രൂപയാണ് ഓരോ വർഷവും ഇവർ പരസ്പരം സഹായിച്ച് കൊണ്ടിരിക്കുന്നത്. പരസ്പര സ്നേഹത്തിൻ്റെയും സഹകരണത്തിൻ്റെയും വേറിട്ട ഒരു അധ്യായമാണ് ഈ അയൽകൂട്ടങ്ങൾ ചെയ്ത് കൊണ്ടിരിക്കുന്നത്.
സ്വയം തൊഴിൽ മേഖലയിൽ പരിശീലനവും പലിശ രഹിത വായ്പയും നൽകി വരുന്നു. ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി 8 വർഷം മുമ്പ് ആരംഭിച്ച തണൽ പുരയിട കൃഷിയിൽ അഞ്ഞോറോളം കുടുംബങ്ങൾ പങ്കാളികളാണ്. ആരോഗ്യ മേഖലയിൽ വിവിധ ക്യാമ്പുകളും ബോധവത്കരണ പരിപാടികളും നടത്തിവരുന്നു. വിദ്യാർത്ഥികൾക്കും തൊഴിലന്വേഷകരായ യുവതി -യുവാക്കൾക്കും പരിശീലനങ്ങൾ നൽകുന്നു. അംഗങ്ങളുടെ സുരക്ഷക്ക് വേണ്ടി സോഷ്യൽ സെക്യൂരിറ്റി പദ്ധതികളും ആവിഷ്കരിക്കുന്നു.
ഫെസ്റ്റിൻ്റെ മുന്നോടിയായി അംഗങ്ങൾക്കും കുട്ടികൾക്കുമായി കലാ-കായിക മത്സരം , രചനാ മത്സരം , പാചക മത്സരം , മെഹന്തി മത്സരം എന്നിവ സംഘടിപ്പിച്ചു.
ലഹരിക്കെതിരെ സ്ത്രീ ശക്തി എന്ന തലക്കെട്ടിൽ ഏപ്രിൽ 30 ന് ബുധനാഴ്ച വൈകിട്ട് 4 മണിക്ക് ലഹരി വിരുദ്ധ റാലി നടത്തും. മുക്കാലയിൽ നിന്നാരംഭിക്കുന്ന റാലി ഡോ. അബ്ദുൾ ലത്തീഫ് ഉദ്ഘാടനം ചെയ്യും.
മെയ് 1 ന് വ്യാഴ്ച 3.30 ന് തണൽ കുടുംബാംഗങ്ങളുടെ കലാപരിപാടികളോട് കൂടി തണൽ ഫെസ്റ്റ്: 2025ന് തുടക്കമാകും. പതിനാറാം വാർഷികം മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ. റഫീഖ ഉദ്ഘാടനം നിർവ്വഹിക്കും. തണൽ പ്രസിഡൻ്റ് എ. അബ്ദുൾ ലത്തീഫ് അധ്യക്ഷത വഹിക്കും. വെൽഫയർ പാർട്ടി സംസ്ഥാന വൈ. പ്രസിഡൻ്റ് കെ.എ. ഷഫീഖ് മുഖ്യപ്രഭാഷണം നടത്തും. എഫ്. എൽ.ജി. ഗ്രൂപ്പ് സി.ഇ.ഒ.നാസർ.ബി.പി. മികച്ച അയൽകൂട്ടങ്ങളെ ആദരിക്കും. കെ.പി.സി.സി. സെക്രട്ടറി കെ.പി. നൗഷാദലി മത്സര വിജയികളെ ആദരിക്കും. ഇശൽ പട്ടുറുമാൽ അവതരിപ്പിക്കുന്ന മ്യൂസിക് നൈറ്റും ഒപ്പനയും അരങ്ങേറും.
പത്രസമ്മേളനത്തിൽ തണൽ പ്രസിഡൻ്റ് എ. അബ്ദുൾ ലത്തീഫ്, സ്വാഗത സംഘം വൈ. ചെയർമാൻ എ. മൻസൂർ റഹ്മാൻ, ജനറൽ കൺവീനർ ബേബി ബാൽ, കൺവീനർമാരായ ആരിഫ ബഷീർ, റസീനാ മുത്തു എന്നിവർ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments