തണൽ ഫെസ്റ്റ്: 2025 പാചക,മെഹന്തി, രചനാ മത്സരങ്ങൾ നടത്തി
മാറഞ്ചേരി: 2025 മെയ് 1 ന് നടക്കുന്ന തണൽ ഫെസ്റ്റിനോട് അനുബന്ധിച്ച് പാചക മത്സരവും രചനാ - മെഹന്തി മത്സരവും സംഘടിപ്പിച്ചു. തണൽ ഓഡിറ്റോറിയത്തിൽ നടന്ന പാചക മത്സരം കേരള കാറ്ററേഴ്സ് അസോസിയേഷൻ സംസ്ഥാന വൈ പ്രസിഡൻ്റ് നാസർ ബിസ്മി പൊന്നാനി ഉദ്ഘാടനം ചെയ്തു. തണൽ പ്രസിഡൻ്റ് എ. അബ്ദുൾ ലത്തീഫ് അധ്യക്ഷത വഹിച്ചു. തണൽ എക്സി. അംഗങ്ങളായ ടി.പി. നാസർ, യു. സാലിഹ്, പി. അബ്ദുസ്സമദ് എന്നിവർ പ്രസംഗിച്ചു. ജനറൽ കൺവീനർ ബേബി ബാൽ സ്വാഗതവും സുബൈദ ടീച്ചർ നന്ദിയും പറഞ്ഞു.
മെഹന്ദി മത്സരത്തിൽ ഫർസാന തസ്നീം, അസ്ന,സാബിറ എന്നിവർ വിജയികളായി. പാചക റാണിമാരായി അവാത്തിഫ് ,ഷമീറ, ആയിശ അഴിക്കലയിൽ, ആയിശ . സി. കെ എന്നിവരെ തെരഞ്ഞെടുത്തു.
ഫെസ്റ്റിൻ്റെ വിളംബരത്തോട് അനുബന്ധിച്ച് ഏപ്രിൽ 30 ബുധനാഴ്ച 4 മണിക്ക് ലഹരിക്കെതിരെ സ്ത്രീ ശക്തി എന്ന തലക്കെട്ടിൽ ലഹരി വിരുദ്ധ റാലി നടത്തും. മുക്കാല സൽക്കാര പരിസരത്ത് നിന്നാരംഭിക്കുന്ന റാലി ഡോ. അബ്ദുൾ ലത്തീഫ് ഉദ്ഘാടനം ചെയ്യും. റാലി മാറഞ്ചേരിയിൽ സമാപിക്കും.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments