തണൽ ഫെസ്റ്റ് 2025: കായിക മത്സരങ്ങൾ നടത്തി
തണൽ വെൽഫയർ സൊസൈറ്റിയുടെ 16-ാം വാർഷികത്തിൻ്റെ ഭാഗമായി നടക്കുന്ന തണൽ ഫെസ്റ്റിനോടനുബന്ധിച്ച് തണൽ മെമ്പർമാർക്കും കുട്ടികൾക്കുമുള്ള കായിക മത്സരങ്ങൾ തണൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. മത്സരം തൈക്കോണ്ടൊ ട്രൈയ്നർ ഫൈസൽ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. തണൽ പ്രസിഡൻ്റ് എ. അബ്ദുൾ ലത്തീഫ് അധ്യക്ഷത വഹിച്ചു. ബഷീർ മാറഞ്ചേരി, യു. സാലിഹ്, റസീന എന്നിവർ പ്രസംഗിച്ചു. ഫെസ്റ്റ് ജനറൽ കൺവീനർ ബേബി ബാൽ സ്വാഗതവും കായിക വിഭാഗം കൺവീനർ ആരിഫ ബഷീർ നന്ദിയും പറഞ്ഞു. മത്സരങ്ങൾക്ക് സുബൈദ ടീച്ചർ, ശാഹിദ, റഷീദ. കെ. വി,നിഷിദ, ഹൈറുന്നിസ , ഫാത്തിമ, ഷരീഫനാസർ, സൗജത്ത് , ഷെജില, സുബീറ എന്നിവർ നേതൃത്വം നൽകി.
2025 മെയ് 1 ന് വ്യാഴാഴ്ച സൽക്കാര കമ്മ്യൂണിറ്റി ഹാളിലാണ് തണൽ ഫെസ്റ്റ് നടക്കുന്നത്.
ഫെസ്റ്റിൻ്റെ ഭാഗമായുള്ള പാചക മത്സരവും രചനാ മത്സരവും മെഹന്തി മത്സരവും ഏപ്രിൽ 27 ന് തണൽ ഓഡിറ്റോറിയത്തിൽ നടക്കും.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments