Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് ജലജീവൻ മിഷൻ പദ്ധതി അവലോകന യോഗം ചേർന്നു


വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് ജലജീവൻ മിഷൻ പദ്ധതി അവലോകന യോഗം ചേർന്നു 

വെളിയങ്കോട് ഗ്രാമ പഞ്ചായത്തിലെ ജലജീവൻ പദ്ധതിയുടെ ഭാഗമായി നടക്കുന്ന പ്രവർത്തികളുടെ അവലോകന യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസുവിൻ്റെ അധ്യക്ഷതയിൽ എരമംഗലം കിളിയിൽ പ്ലാസയിൽ വെച്ച് ചേർന്നു .  

കുടിവെള്ളം ലഭ്യമാവുന്നതിന് വേണ്ടി പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി പൊളിച്ച റോഡുകളുടെ അറ്റകുറ്റ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കാത്തതിൽ പൊതു ജനങ്ങളും , യാത്രക്കാരും വലിയ ദുരിതത്തിലാണെന്നും , എല്ലാ പരാതികളും ഗ്രാമ പഞ്ചായത്തിനാണെന്നും പ്രസിഡൻ്റ് യോഗത്തിൽ അറിയിച്ചു .  

വാർഡ് മെമ്പർമാർ ഓരോ വാർഡിലേക്കും പ്രവൃത്തികളെ സംബന്ധിച്ചും , ഇനിയും ഗാർഹിക കണക്ഷനുകൾ നൽകാനുള്ളതിനെ കുറിച്ചും യോഗത്തിൽ അറിയിച്ചു . കൂടുതൽ കണക്ഷനുകൾ നൽകുന്നതിനും , നൽകിയ കണക്ഷനുകൾ പ്രധാന ലൈനിൽ ലിങ്കിംഗ് ചെയ്യുന്നതിനും , അധികമായി പൈപ്പ് ലൈൻ വങ്ങേണ്ടതുണ്ടന്നും പദ്ധതി വിശദീകരിച്ച് വാട്ടർ അതോറിറ്റി അസിസ്റ്റൻ്റ് എകസിക്യൂട്ടീവ് എഞ്ചിനീയർ ഇ എസ് സന്തോഷ് കുമാർ യോഗത്തെ അറിയിച്ചു .

 എരമംഗലം - കോതമുക്ക് റോഡിൻ്റെ പ്രവർത്തി എത്രയും വേഗത്തിൽ ആരംഭിക്കുവാനും , വാർഷിക പദ്ധതിയിൽ സ്പിൽ ഓവർ ആയ പ്രവർത്തികൾക്ക് മുൻതൂക്കം നൽകി സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനും യോഗത്തിൽ തീരുമാനിച്ചു .  

അവലോക യോഗത്തിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫൗസിയ വടക്കേപ്പുറത്ത് , സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ മജീദ് പാടിയോടത്ത് , സെയ്ത് പുഴക്കര , റംസി റമീസ് , ഗ്രാമ പഞ്ചായത്ത് അംഗം ഹുസ്സൈൻ പാടത്തക്കായിൽ , ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എൻ. പ്രിയദർശിനി , വാട്ടർ അതോറിറ്റി അസിസ്റ്റൻ്റ് എഞ്ചിനീയർ ശ്രീജിത് . സി എൽ - എസ്. ജി. ഡി. അസിസ്റ്റൻ്റ് എഞ്ചിനീയർ പ്രീത , ഓവർസിയർ സുരേഷ് , ജൂനിയർ സൂപ്രണ്ട് പത്മകുമാർ , പ്ലാൻ ക്ലാർക്ക് അഖിലേഷ് , തുടങ്ങിയവർ സംസാരിച്ചു . മിഡ്ലാൻ്റ് , പാട്ടത്തിൽ കൺസ്ട്ര ഡക്ഷൻ , സ്റ്റാർ കൺസ്ട്രഷൻ തുടങ്ങി കരാർ കമ്പിനികളെ പ്രതിനിധീകരിച്ച് ജംഷീർ , ഫവാദ് , സിദ്ധീഖ് , ബാവ , ഹുസ്സൈൻ , വാട്ടർ അതോറിറ്റി , ജെ .ജെ. എം. തുടങ്ങിയവയിലെ ജീവനക്കാർ യോഗത്തിൽ സംബന്ധിച്ചു .


🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments