Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ഒരു കൈ പുസ്തകം രചിച്ച് നിർധന യുവതികളുടെ വിവാഹത്തിന് ഫണ്ട്‌ സമാഹരിച്ചത് വേറിട്ട കാഴ്ചയായി


ഒരു കൈ പുസ്തകം രചിച്ച് നിർധന യുവതികളുടെ വിവാഹത്തിന് ഫണ്ട്‌ സമാഹരിച്ചത് വേറിട്ട കാഴ്ചയായി

പെരുമ്പടപ്പ്: യുവ എഴുത്തുകാരൻ റംഷാദ് സൈബർമീഡിയ രചിച്ച അൽഫിയ എന്ന പെൺകുട്ടി എന്ന പുസ്തകത്തിന്റെ അനുബന്ധ പ്രവർത്തനങ്ങൾ ശ്രദ്ധയമാകുന്നു. പുസ്തകം രചിച്ച് അതിൽ നിന്നും ലഭിച്ച തുക നിർധന യുവതികളുടെ വിവാഹത്തിന് നൽകിയത് വേറിട്ട കാഴ്ചയായി. ആയിരം പുസ്തകങ്ങൾ പുറത്തിറക്കി രണ്ട് ലക്ഷത്തിലധികം തുക സമാഹരിച്ചു ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകിയത് ഏറെ ശ്രദ്ധേയമായി. അടുത്തിടെ പുസ്തകത്തിന്റെ ഉള്ളടക്കത്തെ കുറിച്ചും കരണീയ പ്രവർത്തനങ്ങളെ കുറിച്ചും തുറന്ന ചർച്ച സംഘടിപ്പിച്ചിരുന്നു...

സൈബർമീഡിയ എഡ്യൂക്കേഷൻ അക്കാദമിയിലെ അധ്യാപകരും വിദ്യാർത്ഥികളുമാണ് ഈ സദുദ്യമത്തിന് നേതൃത്വം നൽകിയത്. സോനാരെ വാട്സ്ആപ് കൂട്ടായ്മ, കാരുണ്യം ചാരിറ്റബിൾ ട്രെസ്റ്റ്, ഇ മൊയ്‌തു മൗലവി ചാരിറ്റബിൾ സൊസൈറ്റി, ഖുർആൻ ഓൺലൈൻ സ്റ്റഡി ഗ്രൂപ്പ്‌, ടീം ഇ ആർ എം എന്നീ സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും സഹായ ഹസ്തം ലഭിച്ചതായി ചാരിറ്റി കോർഡിനേറ്റർ സാബിർ ചങ്ങനാത്ത് അറിയിച്ചു. 2022 ഡിസംബർ 31 നാണ് പുസ്തകം വായനക്കാരിലേയ്ക്ക് എത്തിയത്. മുൻമന്ത്രിയും തവനൂർ എംഎൽഎയുമായ കെടി ജലീൽ ആണ് പ്രകാശനം നിർവഹിച്ചിരുന്നത്ത്. മാപ്പിളപ്പാട്ട് ഗായകൻ സലീംകോടത്തൂർ, ഹന്നസലീം ഇരുവരും ചേർന്ന് അന്നേരം പുസ്തകം ഏറ്റുവാങ്ങിയത്. പുസ്തകത്തെ സ്വീകരിച്ച അനുവാചകരോടും സഹകരിച്ചവരോടും പുസ്തകത്തിന്റെ അകവും പുറവും ബഹുമുഖതലത്തിൽ എത്തിച്ച മാധ്യമ പ്രവർത്തകരോടും രചയിതാവ് റംഷാദ് സൈബർമീഡിയയും സുഹൃത്തുക്കളും നന്ദിയും കടപ്പാടും അറിയിച്ചു.
🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments