Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കെ പി എസ് ടി എ എൽ എസ് എസ്, യു എസ് എസ് മാതൃകാ പരീക്ഷ നടത്തി


കെ പി എസ് ടി എ എൽ എസ് എസ്, യു എസ് എസ് മാതൃകാ പരീക്ഷ നടത്തി


പൊന്നാനി: കെ പി എസ് ടി എ പൊന്നാനി ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എൽ എസ് എസ്, യു എസ് എസ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി ഉപജില്ലയിലെ മൂന്ന് കേന്ദ്രങ്ങളിലായി മാതൃകാപരീക്ഷ സംഘടിപ്പിച്ചു.  

ഉപജില്ലാതല ഉദ്ഘാടനം എരമംഗലം സി.എം.എം.യു.പി സ്കൂളിൽ വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേൽ ഷംസു നിർവഹിച്ചു. കെപിഎസ്ടിഎ സംസ്ഥാന നിർവ്വാഹക സമിതി അംഗം എം.കെ.എം അബ്ദുൽ ഫൈസൽ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് അംഗം ഷീജ സുരേഷ്, ടി.വി നൂറുൽ അമീൻ, ഹേമന്ത് മോഹൻ, ഗീവർഗീസ്, ഷിനു , ഷഫീറ സംസാരിച്ചു. 

പൊന്നാനി ഈശ്വരമംഗലം ന്യൂ യു.പി സ്കൂളിൽ നബീൽ നൈതല്ലൂരും പുതുപൊന്നാനി എ.യു.പി സ്കൂളിൽ വി.കെ അനസും ഉദ്ഘാടനം ചെയ്തു. കെ.പി.എസ്.ടി.എ സംസ്ഥാന നിർവാഹക സമിതി അംഗം ടി.കെ സതീശൻ, സംസ്ഥാന കമ്മിറ്റി അംഗം പി ഹസീനബാൻ, ജില്ലാ കമ്മിറ്റി അംഗം ദിപു ജോൺ, ഉപജില്ലാ പ്രസിഡൻ്റ് സി റഫീഖ്, സെക്രട്ടറി കെ.എസ് സുമേഷ്, സി മോഹൻദാസ്, വി പ്രദീപ് കുമാർ, പി ശ്രീദേവി, പി സജ്ലത്ത്, കെ ഷജ്മ, തോബിയാസ്, കെ ശ്രീജ, പി.കെ സാം പ്രസംഗിച്ചു.
 മൂന്ന് കേന്ദ്രങ്ങളിലായി ആയിരത്തോളം വിദ്യാർത്ഥികൾ പരീക്ഷ എഴുതി.
🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments