മോദിയുടെ ഗ്യാരണ്ടി ദാരിദ്ര്യവും തൊഴിലില്ലാഴ്മയും ദുർബല വിഭാഗങ്ങളോടുള്ള നീതി നിഷേധവുമാണ് - എ. വിജയരാഘവൻ
മോദിയുടെ ഗ്യാരണ്ടി ദാരിദ്ര്യവും തൊഴിലില്ലാഴ്മയും ദുർബല വിഭാഗങ്ങളോടുള്ള നീതി നിഷേധവുമാണന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ പറഞ്ഞു. സിപിഐ എം എരമംഗലം ലോക്കൽ കമ്മിറ്റി ഓഫീസിൻ്റയും അമ്മിണിക്ക് സി പി ഐ എം നിർമ്മിച്ച് നൽകിയ സ്നേഹ വീടിൻ്റെ താക്കോൽ ദാന ചടങ്ങും ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു. മതനിരപേക്ഷതയും ജനാധിപത്യവും കശാപ്പ് ചെയ്ത് കൊണ്ടിരിക്കുകയാണ് മതത്തിൻ്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരത്തിലേറാം എന്ന ചിന്തയാണ് ബിജെപി മുറുകെ പിടിക്കുന്നത്. പള്ളി പൊളിച്ച് അമ്പലം പണിയുകയാണ് മോദി സർക്കാറിൻ്റെ പണി. ഒന്നിന് പിറകെ ഒന്നായി ഇത് തുടരുകയാണ്. നാൽപതിനായിരം പള്ളികൾ നിർമിച്ചത് ക്ഷേത്രം തകർത്താണന്നാണ് സംഘപരിവാർ പറയുന്നത് ഇതിൻ്റെ അർത്ഥം ഇനി നാട്ടിൽ സാഹോദര്യ ജീവിതം സാധ്യമല്ലന്നാണ്.
കത്തിയമർന്ന വീടിന് പകരം പാവപ്പെട്ട അമ്മിണിക്ക് വീട് നിർമിച്ച് നൽകിയതിലൂടെ മാതൃകാപരവും അഭിനന്ദനാർഹവുമായ സൽപ്രവൃത്തിയാണ് സിപിഐ എം നിർവഹിച്ചതെന്നും എ വിജയരാഘവൻ പറഞ്ഞു.
2000 വീടുകളാണ് പാർട്ടി നിർമ്മിച്ച് നൽകിയത്.
ത്യാഗനിർഭരമായ വഴിയിലൂടെ കരുത്തോടെ പാർട്ടി മുന്നോട് പോവും
തൊഴിലാളി വർഗ്ഗ രാഷ്ട്രിയം ഉയർത്തി പിടിച്ച് ദുർബല ജനവിഭാഗങ്ങൾക്കൊപ്പം നിലനിൽക്കും അവരുടെ താൽപര്യങ്ങൾക്കനുസരിച്ച് സർക്കാറിൻ്റെ പ്രവർത്തനം മാറ്റണം എന്നാണ് പാർട്ടി നിലപാടെന്നും അദേഹം പറഞ്ഞു. എരമംഗലത്ത് നടന്ന പരിപാടിയിൽ
സുനിൽ കാരാട്ടേൽ അധ്യക്ഷനായി.
പി നന്ദകുമാർ എംഎൽഎ, ജില്ലാ സെക്രട്ടറി ഇ എൻ മോഹൻ ദാസ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി കെ ഖലീമുദ്ധീൻ , ഏരിയ സെക്രട്ടറി സി പി മുഹമ്മദ് കുഞ്ഞി, മുതിർന്ന നേതാവ് എ കെ മുഹമ്മദുണ്ണി, ടി എം സിദ്ധീഖ്, സുരേഷ് കാക്കനാത്ത് പിന്ന അജയൻ എന്നിവർ സംസാരിച്ചു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments