അഴിമതിക്കെതിരെ ബഹുജനമുന്നേറ്റം വരണം: ആലങ്കോട് ലീലാ കൃഷ്ണൻ
സിവിൽ സർവ്വീസിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന അഴിമതിയെ ചെറുക്കാൻ പൊതുജനങ്ങൾ മുന്നോട്ട് വരണമെന്ന് പ്രമുഖ സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു. പൗരന്റെ ന്യായമായ ആവശ്യങ്ങൾ പോലും പൈസ കൊടുത്താലെ ചെയ്ത് കിട്ടുകയുള്ളൂ എന്ന അവസ്ഥ ബ്യൂറോക്രസിയിൽ വർധിച്ച് വരികയാണ്. ആര് ഭരിച്ചാലും ഈ അവസ്ഥയെ മാറ്റി എടുക്കാൻ സാധി ക്കുന്നില്ല."നീളെ തുഴത്ത ദൂരങ്ങൾ" എന്ന പുസ്തകത്തിലൂടെ ബ്യുറോക്രസിയിൽ നടക്കുന്ന അഴിമതിയും കെടുകാര്യസ്ഥതയും തുറന്ന് കാണിക്കാൻ ധൈര്യം കാണിച്ച അബ്ദുൾ ലത്തീഫ് മാറഞ്ചേരിയെ പ്രത്യേകം അഭിനന്ദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
"അഴിമതി മുക്ത സിവിൽ സർവ്വീസ്" എന്ന വിഷയത്തിൽ "നീളെ തുഴഞ്ഞ ദൂരങ്ങൾ" എന്ന സർവ്വീസ് സ്റ്റോറിയെ ആസ്പദമാക്കി നടന്ന പുസ്തക ചർച്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗ്രന്ഥകർത്താവ് അബ്ദുൾ ലത്തീഫ് മാറഞ്ചേരിയെ ആലങ്കോട് ലീലാ കൃഷ്ണൻ ആദരിച്ചു. സ്വാഗത സംഘം ചെയർമാൻ ഏ. ടി. അലി അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ പൊന്നാനി താലൂക്ക് പ്രസിഡന്റ് വി.വി.രാമകൃഷ്ണൻ , പ്രൊഫ. ചന്ദ്രഹാസൻ, അഡ്വ.എം.എ.എം.റഫീഖ്, ഇ. ഹൈദറലി മാസ്റ്റർ, കെ.പി.രാജൻ, എ. മുഹമദ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.
കെ.പി.മാധവൻ സ്വാഗതവും ഗ്രന്ഥകർത്താവ് അബ്ദുൾ ലത്തീഫ് മാറഞ്ചേരി മറുപടി പ്രസംഗവും നടത്തി.
മാറഞ്ചേരിയിലെ സാമൂഹ്യ-സാംസ്കാരിക- സാന്ത്വന മേഖലയിൽ പ്രവർത്തിക്കുന്ന എം.ആർ.വൈ പൊതുവേദി, മാറഞ്ചേരി ചാരിറ്റബിൾ ട്രസ്റ്റ്, മൈത്രി വായനശാല, 2015 - എം.ആർ.വൈ. പൗരാവകാശ സംരക്ഷണ സമിതി, പി.സി.ഡബ്ലിയു എഫ് മാറഞ്ചേരി എന്നിവരാണ് പരിപാടി സംഘടിപ്പിച്ചത്.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്റെ ശബ്ദം*
കൂടുതല് വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments