ഗോകുൽ ആലംങ്കോട് യുവപ്രതിഭാ പുരസ്‌ക്കാരനിറവിൽ
വയലിൻ താളത്തെ ഹൃദയതാളമാക്കിയാണ് ഇദ്ദേഹം ഈ പുരസ്‌കാരം നേടിയത്.
ആലംങ്കോട് വടക്കത്ത് വളപ്പിൽ ശൈലേഷ്, ഗീത ദമ്പതിമാരുടെ മകനാണ് ഗോകുൽ.
ഇരുപത്തിയഞ്ചാം വയസ്സിനുള്ളിൽ വയലിൻ വാദനരംഗത്തെ താരമായി മാറിയിരിയ്ക്കുകയാണ് ഗോകുൽ.
കാസറഗോഡ് ആലക്കോട് ഗോകുലം ഗോശാല പരമ്പര വിദ്യാപീഠം നൽകുന്ന 25000 രൂപയുടെ യുവപ്രതിഭാ പുരസ്‌ക്കാരത്തിനാണ് ഇപ്പോൾ തിരഞ്ഞെടുത്തിരിക്കുന്നത്. മുൻപ് മുംബൈ ഭാരത് രത്നാ എം എസ്. ഷണ്മുഖാനന്ദ സംഗീത സഭയുടെ റൈസിങ് സ്റ്റാർ സീരിസിലെ മികച്ച വയലിനിസ്റ്റ് ആയി ഇദ്ദേഹത്തെ തിരഞ്ഞെടുത്തിരുന്നു, ആകാശവാണി സംഗീത മത്സരത്തിൽ ഒന്നാംസ്ഥാനവും, തൃപ്പുണ്ണിത്തുറ പൂർണ്ണത്രയീശ സംഗീത സഭയുടെ മാവേലിക്കര പ്രഭാകരാവർമ്മ പുരസ്‌ക്കാരവും ലഭിച്ചിരുന്നു.
അഭിഷേക് റാം, മല്ലാടി ബ്രദേഴ്‌സ്, വി. രാമകൃഷ്ണമൂർത്തി, കുന്നക്കുടി ബലമുരളി, ഭരസുന്ദർ, ജെ.ബി ശ്രുതിസാഗർ, പിന്നണി ഗായകൻ കെ എസ് ഹരിശങ്കർ തുടങ്ങിയ പ്രമുഖർക്കൊപ്പം വേദി പങ്കിട്ട് സംഗീതാസ്വാദകരുടെ മനസ്സ് കീഴടക്കിയ യുവ പ്രതിഭയാണ് ഗോകുൽ,
പത്തൊൻപതാം തിയ്യതി വരെ ആലക്കോട് ഗോകുലം ഗോശാലയിൽ നടക്കുന്ന ദീപാവലി സംഗീതോത്സവത്തിന്റെ സമാപനവേദിയിൽ പുരസ്‌കാരം സമ്മാനിക്കും.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments