നാളെ (വെള്ളിയാഴ്ച) പുതുപൊന്നാനി - ചാവക്കാട് ദേശീയപാതയിൽ സ്വകാര്യ ബസ് പണി മുടക്ക്

പാലപ്പെട്ടിയിൽ വെച്ചു സ്വകാര്യ ബസ് ജീവനക്കരെ മർദിച്ച പ്രതികളെ എത്രയും പോലീസ് പിടികൂടണമെന്ന ആവശ്യവുമയാണ് വെള്ളിയാഴ്ച പുതുപൊന്നാനി - ചാവക്കാട് ദേശീയപാതയിൽ സ്വകാര്യ ബസുകൾ പണി മുടക്കുന്നത്. പാലപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികൾ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ ഇരിക്കുന്നത് ബസ് ജീവനക്കാരൻ മൊബൈലിൽ പകർത്തിയതിനെച്ചൊല്ലി വിദ്യാർഥികളും ബസ് ജീവനക്കരും വ്യാഴാഴ്ച വൈകുന്നേരം പാലപ്പെട്ടി അമ്പലം സ്റ്റോപ്പിനുസമീപം വെച്ചു സംഘർഷമുണ്ടായിരുന്നു. കഴിഞ്ഞദിവസമാണ് പുതുപൊന്നാനി - ചാവക്കാട് ദേശീയപാതയിൽ സർവീസ് നടത്തുന്ന മുബശ്ശിർ ബസിലെ ജീവനക്കാരൻ പാലപ്പെട്ടി അമ്പലം സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കുകയായിരുന്ന വിദ്യാർഥികളുടെ ചിത്രങ്ങൾ മൊബൈലിലിൽ പകർത്തിയത്. ഇതേത്തുടർന്ന് വ്യാഴാഴ്‌ച വൈകുന്നേരം ഒരുസംഘം വിദ്യാർഥികൾ ചേർന്നു പാലപ്പെട്ടിയിൽ വെച്ചു മുബശ്ശിർ ബസ് തടയുകയും ചിത്രങ്ങൾ മൊബൈലിലിൽ പകർത്തിയത് ചോദ്യം ചെയ്യുന്നതിനിടയിലാണ് സംഘർഷമുണ്ടായത്. മുബശ്ശിർ ബസിലെ കണ്ടക്ടർ അണ്ടത്തോട് തങ്ങൾപടി സ്വദേശി തലക്കാട്ട് മുകുന്ദൻ (45) പരിക്കേറ്റിരുന്നു. ബസിലെ യാത്രികനായിരുന്ന മുകുന്ദന്റെ മകനും പൊന്നാനി തൃക്കാവ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിക്കും സംഘർഷത്തിൽ പരിക്കേറ്റു. കണ്ടക്ടറെ വിദ്യാർഥികൾ മർദിച്ചുവെന്നാരോപിച്ചു പുതുപൊന്നാനി - ചാവക്കാട് ദേശീയപാതയിൽ സ്വകാര്യ ബസുകൾ വ്യാഴാഴ്‌ച 4.45 -മുതൽ ആറുമണിവരെ മിന്നൽ പണിമുടക്ക് നടത്തിയിരുന്നു. ഇതോടെ വിദ്യാർഥികൾ ഉൾപ്പെടെ നൂറുകണക്കിന് യാത്രക്കാരാണ് പെരുവഴിയിലായത്. പൊന്നാനിയിൽനിന്ന് ചാവക്കാട്ടേക്കും, ചാവക്കാടുനിന്ന് പൊന്നാനിയിലേക്കും സർവീസ് നടത്തുകയായിരുന്ന സ്വകര്യ ബസുകൾ പാലപ്പെട്ടിയിൽവെച്ചു സർവീസ് നിർത്തിവെച്ചു യാത്രക്കാരെ പെരുവഴിയിൽ ഇറക്കിവിടുകയായിരുന്നു. ഇതിനെതിരെ യാത്രക്കാരുടെയും നാട്ടുകാരുടെയും പ്രതിഷേധം ഉയർന്നിരുന്നു. ഇതിനിടയിൽ സ്കൂൾ വിദ്യാർത്ഥികളെ ബസ് ജീവനക്കാർ ക്രൂരമായി മർദ്ദിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. സംഭവത്തിൽ ഇരുവിഭാഗത്തിനെതിരെയും കേസെടുക്കാനാണ് പോലീസ് ആലോചന.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com