സാമ്രാജ്യത്വ സൃഷ്ടിയായ പങ്കാളിത്ത പെൻഷൻ പിൻവലിക്കണം : അജിത്ത് കൊളാടി


പങ്കാളിത്ത പെൻഷൻ സാമ്രാജ്യത്വത്തിന്റെ സൃഷ്ടിയാണെന്നും അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ് മുതലായ രാജ്യങ്ങൾ ഇതിന്റെ ചുവട് പിടിച്ഛ് നടപ്പാക്കിയ പരിപാടികൾക്ക് അവർക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വന്നത്.

 തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിക്കുമെന്ന് പരാമര്ശിച്ചിട്ടുള്ളതാണ്.അതുകൊണ്ട് ജീവനക്കാർ ഉന്നയിക്കുന്ന കാതലായ ഈ പ്രശ്‍നം ചർച്ച ചെയ്ത് അനുകൂലമായ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ജോയിന്റ് കൗൺസിൽ സിവിൽ സർവീസ് സംരക്ഷണയാത്രയുടെ ഭാഗമായ വാഹന പ്രചരണജാഥ പൊന്നാനിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

 സിവിൽ സ്റ്റേഷൻ പരിസരത്തു നിന്നും ആരംഭിച്ച ജാഥക്ക് ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി കെ. സി. സുരേഷ് ബാബു സ്വാഗത പറഞ്ഞ ചടങ്ങിൽ ജില്ലാ പ്രസിഡന്റ് പി ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു. സ എ കെ ജബ്ബാർ, സ വി പി ഗംഗാധരൻ തുടങ്ങിയവർ അഭിവാദ്യം ചെയ്‌തു സംസാരിച്ചു. ജാഥാ ക്യാപ്റ്റൻ സ രാകേഷ് മോഹൻ നന്ദി പറഞ്ഞു.

വിവിധ സർവീസ് സംഘടനകളും ട്രേഡ് യൂണിയനുകളും ജാഥാ ക്യാപ്റ്റനെ ഹാരാർപ്പണം ചെയ്തു സ്വീകരിക്കുകയുണ്ടായി .
🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com