"നീളെ തുഴഞ്ഞ ദൂരങ്ങൾ"പ്രകാശനം ചെയ്തു.
സർക്കാർ സർവ്വീസിലെ ഇരുപതിൽ പരം വകുപ്പുകളിൽ സേവനം അനുഷ്ഠിച്ച റിട്ട. ഗവ. അഡീഷണൽ സെക്രട്ടറിയായ അബ്ദുൾ ലത്തീഫ് മാറഞ്ചേരി രചിച്ച "നീളെ തുഴഞ്ഞ ദൂരങ്ങൾ" എന്ന സർവ്വീസ് സ്റ്റോറിയുടെ പ്രകാശനം നിയമസഭാ അന്താരാഷ്ട്ര പുസ്തകമേളയിൽ നടന്നു. നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ സാഹിത്യകാരൻ ശ്രീകണ്ഠൻ കരിക്കകത്തിന് നൽകി പ്രകാശനം ചെയ്തു. പൊതുപ്രവർത്തകനും പ്രഭാഷകനുമായ കെ.എ.ഷഫീഖ് പുസ്തകപരിചയം നടത്തി. കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ് എം.എസ്. ഇർഷാദ് , കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ സെക്രട്ടറി എസ്.എസ്. ദീപു എന്നിവർ പ്രസംഗിച്ചു.
ഡോ.എ.നസ്റിൻ സ്വാഗതവും ഗ്രന്ഥകർത്താവ് അബ്ദുൾ ലത്തീഫ് മാറഞ്ചേരി നന്ദിയും പറഞ്ഞു.
തൃശൂർ എച്ച് ആന്റ് സി പബ്ലിക്കേഷനാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments