Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ഇസ്രയേല്‍ ആക്രമണം നിര്‍ത്താന്‍ യു.എന്‍. ഇടപെടണം:ഇന്ത്യ നിലപാട് തിരുത്തണം -പി.ഡി.പി.


ഇസ്രയേല്‍ ആക്രമണം നിര്‍ത്താന്‍ യു.എന്‍. ഇടപെടണം:
ഇന്ത്യ നിലപാട് തിരുത്തണം -പി.ഡി.പി.

പൊന്നാനി: ഫലസ്തീന് മേല്‍ ഇസ്രായേല്‍ തുടരുന്ന അധിനിവേശവും ആക്രമണവും നിര്‍ത്താന്‍ ഐക്യരാഷ്ട്ര സഭ ഇടപെടണമെന്ന് പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി ജാഫർ അലി ദാരിമി പറഞ്ഞു. പതിറ്റാണ്ടുകളായി ഫലസ്തീന്റെ മണ്ണില്‍ അധിനിവേശം നടത്തുകയും ലക്ഷക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കുകയും ചെയ്ത ഇസ്രായേല്‍ ക്രൂരതയില്‍ നിന്ന് പിറന്ന മണ്ണിന്റെ വിമോചനത്തിന് വേണ്ടി പൊരുതുന്ന ഫലസ്തീന്‍ ജനതയെ കൊന്നൊടുക്കാന്‍ ആയുധസഹായം എത്തിച്ചുകൊടുക്കുന്ന അമേരിക്കയുടേയും വന്‍ശക്തികളുടേയും നിലപാട് ലോകസമാധാനത്തിന് ഉയര്‍ത്തുന്ന ഭീഷണി ചെറുതല്ല. ഒരു രാജ്യം പിടിച്ചടക്കുകയും ലക്ഷക്കണക്കിന് മനുഷ്യരെ അഭയാര്‍ത്ഥികളാക്കുകയും ചെയ്തവര്‍ വീണ്ടും അവശേഷിക്കുന്ന ഭൂമിയും ജനങ്ങളേയും ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചിട്ടും മൗനം തുടരുന്ന രാഷ്ട്ര നിലപാടുകളാണ് ഏറെ വേദനാജനകമെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തെ തന്നെ കളങ്കപ്പെടുത്തിക്കൊണ്ട് അക്രമികളായ ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ച ഇന്ത്യന്‍ ഭരണകൂടം നിലപാട് തിരുത്തുകയും പിറന്ന മണ്ണില്‍ ജീവിക്കാന്‍ വേണ്ടി പൊരുതുന്ന ഫലസ്തീന്‍ ജനതയോട് ഐക്യപ്പെടുകയും ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മനുഷ്യത്വരഹിതമായ ഉപരോധത്തിലൂടെ ഭക്ഷണവും കുടിവെള്ളവും അവശ്യമരുന്നുകളും നിഷേധിക്കുന്ന ക്രൂരതയില്‍ നിന്ന് ഫലസ്തീന് സഹായകരമായ നിലപാട് സ്വീകരിക്കാന്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണം.
ഇസ്രായേല്‍ അധിനിവേശം നിര്‍ത്തുക, സ്വതന്ത്ര ഫലസ്തീന് വേണ്ടിയുള്ള പോരാട്ടത്തോട് ഐക്യപ്പെടുക എന്ന മുദ്രാവാക്യത്തില്‍ പി.ഡി.പി. പൊന്നാനി മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വണ്ടിപ്പേട്ടയിൽ നിന്നാരംഭിച്ച റാലി പൊന്നാനി ബസ് സ്റ്റാൻ്റിൽ സമാപിച്ചു. സംസ്ഥാന കൗൺസിൽ അംഗം എം.എ.അഹമദ് കബീർ, ജില്ലാ വൈസ് പ്രസിഡൻ്റ് അശ്റഫ് പൊന്നാനി, സംസ്ഥാന കൗൺസിൽ അംഗം മൊയ്തുണ്ണി ഹാജി, മുനിസിപ്പൽ പ്രസിഡൻ്റ് ഇസ്മായീൽ പുതുപൊന്നാനി, ജെ.മുജീബ്റഹ്മാൻ സംസാരിച്ചു.
അബ്ദുൽ സലാം ബാവ, നിഷാദ്‌ എൻ.എ, ഫവാസ് കെ. ടി.വി.കുഞ്ഞിമുഹമ്മദ്, മനാഫ് പൊന്നാനി, അക്ബർ ചുങ്കത്ത്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments