Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കോൾപ്പടവ് ബണ്ടുകൾ അപകട ഭീതിയിൽ


കോൾപ്പടവ് ബണ്ടുകൾ അപകട ഭീതിയിൽ

 പെരുമ്പടപ്പ് പഞ്ചായത്ത് പരിധിയിലെ പുറം കോൾ, തെക്കേക്കെട്ട്, എടമ്പാടം എന്നീ കോൾ പടവുകളിലെ ബണ്ടുകൾ നൂറടിത്തോട്ടിൽ നിന്നും പാടശേഖരങ്ങളിലേയ്ക്ക് വെള്ളം കവിഞ്ഞ് ഒഴുകുന്ന അവസ്ഥ സംജാതമായിട്ടുണ്ട്. നിലവിൽ പമ്പിംഗ് നടത്തിക്കൊണ്ടിരിക്കുന്ന പാടശേഖരങ്ങളിൽ നിന്നുള്ള വെള്ളത്തിന്റെ ആധിക്യവും, നൂറടിത്തോട് ബിയ്യം കായലിൽ എത്തിച്ചേരുന്നതിനു മുമ്പുള്ള അയിലക്കാട് ചെക്ക് ടാമും ബിയ്യത്തിലെ അടച്ചിട്ട ഷട്ടറുകളും മൂന്നു നാലു ദിവസമായിട്ടുള്ള കനത്ത മഴയുമാണ് ഈ അവസ്ഥയ്ക്ക് കാരണമായിട്ടുള്ളതെന്നു പാടശേഖര ഭാരവാഹികളായ ശ്രീ. ഫാരിസ് എം, ശ്രീ. മൊയ്തു ചങ്ങനാത്ത് , ശ്രീ. മുഹമ്മദ് . ടി. എന്നിവർ അഭിപ്രായപ്പെട്ടു.

നിലവിൽ പമ്പിംഗ് നടത്തി കൊണ്ടിരിക്കുന്ന പാടശേഖരങ്ങൾ താൽക്കാലികമായി പമ്പിംഗ് നിർത്തിവയ്ക്കുകയും , അയിലക്കാട് ചെക്ക് ടാമിലൂടെ സുഗമമായി വെള്ളം ഒഴുകുവാനുള്ള സാഹചര്യം സൃഷ്ടിക്കുകയും ബിയ്യം കായലിലെ പരമാവധി ഷട്ടറുകൾ തുറന്നിടുകയും , ബണ്ടുകൾ മണ്ണിട്ടു ബലപ്പെടുത്തുകയും ചെയ്താൽ മാത്രമേ ഈ അവസ്ഥയ്ക്ക് പരിഹാരമുണ്ടാകുകയുള്ളുവെന്നും പാടശേഖര ഭാരവാഹികൾ പറഞ്ഞു. അല്ലാത്ത പക്ഷം 120ഹെക്ടർ നെൽകൃഷി ചെയ്യാൻ കഴിയാതെ വരുകയും 250 ഓളം കർഷകർ ദുരിതത്തിലാവുകയും ചെയ്യുമെന്ന് ഭാരവാഹികൾ ഭയപ്പെടുന്നു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. അഡ്വ : സിന്ധു , പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ബിനീഷ മുസ്തഫ, പെരുമ്പടപ്പ് കൃഷി ഉദ്ദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. പമ്പിംഗ് ചെയ്തു കൊണ്ടിരിക്കുന്ന പെരുമ്പടപ്പ് , ചാവക്കാട്, കാട്ടകാമ്പാൽ പഞ്ചായത്തുകളിലെ കോൾപടവ് ഭാരവാഹികളോട് പമ്പിംഗ് തൽക്കാലം നിർത്തിവയ്ക്കാനും ആവശ്യപ്പെട്ടു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments