Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കളത്തിൽപ്പടിയിൽ യുവാക്കൾക്ക് നേരെ അക്രമം : ഫോറൻസിക് പരിശോധന നടത്തി


കളത്തിൽപ്പടിയിൽ യുവാക്കൾക്ക് നേരെ അക്രമം : ഫോറൻസിക് പരിശോധന നടത്തി 

എരമംഗലത്തെ സ്വകാര്യ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചിറങ്ങിയ യുവാക്കളെ അക്രമിച്ചതായി പരാതി. തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. എരമംഗലം കളത്തിൽപ്പടയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചിറങ്ങിയ പൊന്നാനി സ്വദേശികൾക്ക് നേരയാണ് അക്രമം നടന്നത്. അക്രമത്തിൽ ഇർഫാൻ, കണ്ണൻ, സഹീർ എന്നിവർക്ക് പരിക്ക് പറ്റിയിരുന്നു. ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് കാറിൽ കയറാൻ പോയ സംഘത്തെ പുറത്ത് കാത്ത് നിന്നിരുന്ന അക്രമി സംഘം യാതൊരു പ്രകോപനവുമില്ലാതെ അക്രമിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. അക്രമി സംഘത്തിലെ ഒരാൾ ഇർഫാന് നേരെ മാരകായുധവുമായി എത്തിയപ്പോൾ ഭക്ഷണം കഴിച്ചിറങ്ങിയ ഹോട്ടലിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അക്രമി സംഘം പുറകെ ചെന്ന് ആയുധം കൊണ്ട് തലക്കും മുഖത്തും അടിച്ചു പരിക്കേൽപ്പിക്കുയായിരുന്നു. ഇർഫാന്റെ കൂടെ ഉണ്ടായിരുന്ന കണ്ണനെ വടി കൊണ്ട് വയറ്റത്ത് ഇടിച്ചു പരിക്കേൽപ്പിച്ചു.ഗുരുതരമായി പരുക്ക് പറ്റിയ ഇർഫാനെ ആദ്യം എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർ ചികിത്സക്കായി കോട്ടക്കലിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.വെക്തി വൈരാഗ്യമാണ് അക്രമത്തിന്റെ പിന്നിലെന്നാണ് പ്രാഥമിക നിഗമനം.അഞ്ച് പേരടങ്ങുന്ന സംഘമാണ് അക്രമത്തിൽ ഉണ്ടായിരുന്നത്. അക്രമി സംഘം ഒളിവിലാണ്.പെരുമ്പടപ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.സംഭവ സ്ഥലത്ത് വിരളടയാള സംഘം പരിശോധന നടത്തി.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments