Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വെളിയങ്കോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ചുറ്റു മതിലിന്റെ ശിലാസ്ഥാപനം നിർവഹിച്ചു


വെളിയങ്കോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ചുറ്റു മതിലിന്റെ ശിലാസ്ഥാപനം നിർവഹിച്ചു

വെളിയങ്കോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന ചുറ്റു മതിലിന്റെ ശിലാസ്ഥാപനം ബഹുമാനപ്പെട്ട പൊന്നാനി എംഎൽഎ ശ്രീ. പി. നന്ദകുമാർ നിർവഹിച്ചു.

ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീ. എ.കെ സുബൈറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിന് പ്രിൻസിപ്പൽ ശ്രീ. നൂർ മുഹമ്മദ് സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ഷംസു കല്ലാട്ടേൽ മുഖ്യാതിഥിയായിരുന്നു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. സൈദ് പുഴക്കര, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ.പി. അജയൻ, വാർഡ് മെമ്പർ ശ്രീമതി.പ്രിയ, പി റ്റി എ പ്രസിഡണ്ട് ശ്രീ. നിഷിൽ എസ്എം സി ചെയർമാൻ ശ്രീ. ഗഫൂർ എ റ്റി,പൂർവ വിദ്യാർത്ഥി സംഘടന ചെയർമാൻ ശ്രീ. ഉമ്മർ പാടത്തകയിൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.ജനപ്രതിനിധികൾ, പൂർവ്വവിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, മറ്റു പൗരപ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു. ഹെഡ് മിസ്ട്രെസ് ശ്രീമതി.രാധിക ടീച്ചറുടെ നന്ദി പ്രകടനത്തോടെ ചടങ്ങ് അവസാനിച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments