നാലുവർഷത്തെ ഇടവേളയ്ക്കുശേഷം കനത്ത പോലീസ് കാവലിൽ പുത്തൻപള്ളി മഹല്ല് ജനറൽബോഡിയോഗം
400 -അംഗങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
ഏറെ വിവാദങ്ങൾക്കും തർക്കങ്ങൾക്കുമൊടുവിൽ നാലുവർഷത്തെ ഇടവേളയ്ക്കുശേഷം കനത്ത പോലീസ് കാവലിൽ പെരുമ്പടപ്പ് പുത്തൻപള്ളി മഹല്ല് ജനറൽബോഡിയോഗം ചേർന്നു. 2019 -ന് ശേഷം ആദ്യമായാണ് ഞായറാഴ്‌ച പെരുമ്പടപ്പ് കെ.എം.എം. ഇംഗ്ലീഷ് സ്‌കൂളിൽ ജനറൽബോഡിയോഗം ചേർന്നത്. കേരള വഖഫ് ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ അഡ്വ. മുസ്‌തഫ, എരമംഗലം മഹല്ല് പ്രസിഡൻറ് അഗ്ഗുഹാജി എന്നിവർ നിരീക്ഷകരായിരുന്നു. പെരുമ്പടപ്പ് പുത്തൻപള്ളി ജാറം മദ്‌റസ ആൻഡ് ആശുപത്രി പരിപാലന കമ്മിറ്റിയുടെ 2021 -22, 2022 -23 സാമ്പത്തിക വർഷങ്ങളിലെ കണക്കുകൾ അവതരിപ്പിക്കുകയും 2021 ഓഗസ്റ്റ് 22 മുതൽ 2022 മാർച്ച് 31 -വരെയും, 2022 ഏപ്രിൽ ഒന്ന് മുതൽ 2023 മാർച്ച് 31 വരെയുള്ള കണക്കുകൾ ജനറൽബോഡി അംഗീകരിച്ചു. 2021 ഏപ്രിൽ ഒന്ന് മുതൽ 2021 ഓഗസ്റ്റ് 21 വരെയുള്ള കണക്കുകൾ ജനറൽബോഡിയോഗം അംഗീകാരം നൽകിയില്ല. മഹല്ല് ജനറൽബോഡിയോഗത്തിന് ക്വാറംതികയാൻ മഹല്ലിലെ 200 -ജനറൽബോഡി അംഗങ്ങൾ പങ്കെടുക്കണമെന്നാണ്. എന്നാൽ 400 -അംഗങ്ങൾ ജനറൽബോഡിയോഗത്തിന് പങ്കെടുത്തത് ശ്രദ്ധേയമായി. മഹല്ല് സെക്രട്ടറി ഫൈസൽ തെക്കേപ്പുറം കണക്കുകൾ അവതരിപ്പിക്കുകയും അംഗങ്ങളുടെ ചോദ്യങ്ങൾക്കു മറുപടി നൽകുകയും ചെയ്‌തു. ഹംസു കിടങ്ങതേയിൽ, റസാഖ് വെള്ളൂരയിൽ, കരീം കുന്നനയിൽ എന്നിവർ അവതരിപ്പിച്ച പ്രമേയം മഹല്ല് പ്രസിഡൻറ് അഷ്‌റഫ് ചെങ്ങാനത്ത് അവതരിപ്പിച്ചു ജനറൽ ബോഡിയുടെ അംഗീകാരം നേടുകയും ചെയ്‌തു. മഹല്ല് കമ്മിറ്റിയംഗങ്ങളായ ഷബീർ ചിറ്റോതേയിൽ, സക്കീർ വീട്ടുവളപ്പിൽ, പി.പി. അബൂബക്കർ, ഫൈസൽ പാടിയോടത്ത്, ശരീഫ് ചീലത്ത്, പറമ്മേൽ മുസ്‌തഫ തുടങ്ങിയവർ പ്രസംഗിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments