Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കാലമെത്ര കഴിഞ്ഞാലും ഉപജീവനമാർഗ്ഗം കൈവണ്ടി .


കാലമെത്ര കഴിഞ്ഞാലും ഉപജീവനമാർഗ്ഗം കൈവണ്ടി .

പൊന്നാനി പെരുമയിൽ കൈവണ്ടിക്കും ഒരു സ്ഥാനമുണ്ട്. ഇന്നും കൈവണ്ടി ഉപജീവനമാക്കിയവരും അവർക്ക് ജീവിതമൊരുക്കുന്ന ഒരുപറ്റം കച്ചവടക്കാരും പൊന്നാനിയിലുണ്ട്. നിലവിൽ പൊന്നാനി നഗരത്തിൽ കോയ , മാമുട്ടി എന്നിവരാണ് കൈവണ്ടി ഉന്തി ജീവിതം നയിക്കുന്നവർ. ഒരു കിലോമീറ്ററിലധികം വണ്ടി ഉന്തി ഭാരമെത്തിച്ചാൽ ലഭിക്കുന്നത് ഇരുപത് രൂപ. പത്തിലധികം കടകൾക്ക് ചരക്കുമായി അഞ്ചിലധികം ട്രിപ്പുകൾ ലഭിച്ചാൽ സന്തോഷമെന്ന് ഇവരും പറയുന്നു. നാൽപത് വർഷത്തോളമായി ഇതേ തൊഴിലിൽ ഏർപ്പെടുന്ന ഇവർക്ക് മറ്റൊരു തൊഴിലിനെ കുറിച്ച് ചിന്തിക്കാൻ കൂടി സാധിക്കുന്നില്ല. ഉന്തുവണ്ടി സഞ്ചാരത്തിനൊപ്പം ഓരോ ചായയും ഒരു ബീഡിപുകയും ചേരുമ്പോൾ ജീവിതം മുന്നോട്ട് നയിക്കപ്പെടുന്നവർ. ഗതാഗത തടസ്സമാണ് പലപ്പോഴും ഇവരുടെയും പ്രതിസന്ധി. കൃത്യസമയത്ത് ഉത്തരവാദിത്വത്തോടെ ചരക്ക് എത്തിക്കുന്നതിന് പലപ്പോഴും ഗതാഗത തടസ്സങ്ങൾ വിനയാകുന്നു എന്നതാണ് ഇവരുടെയും പരാതി. ചരക്ക് വാഹനങ്ങളും നൂതന സാങ്കേതിക വിദ്യകളും നിലനിൽക്കുമ്പോഴും ചരക്കുകളും കവറുകളും ഭക്ഷ്യ വസ്തുക്കളും ഇവരെ ഏൽപ്പിക്കുന്നു എന്നത് മറ്റൊരു ജീവിതം കൂടി മുന്നിൽ കാണുന്നവരാണ് പൊന്നാനിക്കാർ എന്നത് അഭിനന്ദനീയമാണ്.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments