നവീകരിച്ച വെളിയങ്കോട് ഗവ: ഹൈസ്കൂൾ ഓഫീസ് & സ്റ്റാഫ് റൂം ഉദ്ഘാടനം ചെയ്തു
അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ച വെളിയങ്കോട് ഗവ: ഹൈസ്കൂൾ ഓഫീസ് & സ്റ്റാഫ് റൂം ഉദ്ഘാടനം ചെയ്തു
മലപ്പുറം ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് വെളിയങ്കോട് പഞ്ചായത്തിലെ വെളിയൻങ്കോട് ഗവൺമെൻറ് ഹൈസ്കൂളിൽ അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ച ഓഫീസ് & സ്റ്റാഫ്
റൂം മിന്റെയും ഉദ്ഘാടന കർമ്മം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈർ നിർവഹിച്ചു.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് ഇ സിന്ധു അധ്യക്ഷ വഹിച്ചു പരിപാടിയിൽ വെളിയങ്കോട് പഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടയിൽ ഷംസു മുഖ്യ അതിഥിയായിരുന്നു. ബ്ലോക്ക് മെമ്പർ പി അജയൻ, ഗ്രാമപഞ്ചായത്ത് അംഗം പ്രിയ, പി ടി എ പ്രസിഡന്റ് എ നിഷിൽ, എസ് എം സി ചെയർമാൻ ശശി, വികസന സമതി ചെയർമാൻ ഉമ്മർ പാടത്തകായിൽ, ഗിരി വാസൻ, ഹയർസെക്കൻഡറി പ്രിൻസിപ്പാൾ
കെ ടി നൂർമുഹമ്മദ്, എൽ പി
എച്ച് എം രഘു മാഷ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. വിദ്യാലയത്തിൽ സ്റ്റേജും ഓഡിറ്റോറിയവും 90% വർക്ക് കഴിഞ്ഞതായും ടോയിലറ്റ് കോംപ്ലക്സും ഹയർസെക്കൻഡറി ക്ലാസ് റൂമും ചുറ്റുമതിലിന്റെയും പ്രവർത്തികൾ ഉടനെ തുടങ്ങുമെന്നും ഡിവിഷൻ മെമ്പർ അറിയിച്ചു. എച്ച് എം രാധിക ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശൈലബായ് നന്ദിയും പറഞ്ഞു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments