മൂക്കുതലയിൽ തെരുവുനായ്ക്കൾ ബൈക്കിന് കുറുകെ ചാടി; യാത്രികന് ചികിൽസാ ചിലവ് ഒന്നരലക്ഷം രൂപ
ചങ്ങരംകുളം എരമംഗലം റോഡിൽ മൂക്കുതല മടത്തിപ്പാടം പ്രദേശത്ത് വെച്ച് തെരുവുനായ്ക്കൾ ബൈക്കിന് കുറുകെ ചാടിയതിന്റെ അടിസ്ഥാനത്തിൽ താഴെ വീണ് പരിക്ക് പറ്റിയ യാത്രികന് ചികിൽസാ ചിലവ് ഒന്നരലക്ഷം രൂപ. പെരുമ്പടപ്പ് കോടത്തൂർ സ്വദേശി ഷഫീറിനാണ് വലിയൊരു തുക ചികിൽസക്കായി ചിലവായത്. ഷഫിറിന്റെ ഭാര്യ മുബീന മകൻ അയാൻ എന്നിവരാണ് അപകടത്തിൽ പെട്ടത്. കൂലി പണിക്കാരനായ ഷഫിറിന്റെ കാലിലും ഭാര്യയുടെ കയ്യിലും സർജറിയും സ്റ്റീൽ ഘടിപ്പിക്കുകയും ചെയേണ്ടി വന്നു. ചികിൽസാ സഹായത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും ഉത്തരവാദിത്വപ്പെട്ടവരെയും ബന്ധപ്പെട്ടെങ്കിലും നടപടികൾ ഉണ്ടായില്ലെന്ന് കുടുംബം വ്യക്തമാക്കുന്നു. തെരുവുനായ്ക്കൾ അപകടപ്പെടുത്തിയ ഇവർ നഷ്ടപരിഹാര തുക ലഭിക്കാൻ അർഹരാണെന്ന് നിയമം അനുശാസിക്കുന്നുമണ്ട്. പ്രദേശത്ത് തെരുവുനായ്ക്കളുടെ അക്രമങ്ങൾ പതിവാണെന്ന് പരാതികൾ ഉയരുന്നുമുണ്ട്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments