Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മാവേലി സ്റ്റോറിന് മുന്നിൽ കലത്തിൽ കഞ്ഞി വെച്ച് പ്രതിഷേധിച്ചു


മാവേലി സ്റ്റോറിന് മുന്നിൽ കലത്തിൽ കഞ്ഞി വെച്ച് പ്രതിഷേധിച്ചു

ഓണം അടുത്തെത്തിയിട്ടും ഈഴുവത്തിരുത്തി മാവേലി സ്റ്റോറിൽ ഭക്ഷ്യ സബ്സിഡി സാധനങ്ങൾ എത്തിക്കാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന അധികൃതരുടെ നടപടികളിൽ പ്രതിഷേധിച്ചുകൊണ്ട് ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റി കലത്തിൽ കഞ്ഞി വെച്ച് വിതരണം ചെയ്തു. മാവേലി സ്റ്റോർ വന്നതിനുശേഷം ഉത്സവ ആഘോഷ കാലങ്ങളിൽ സബ്സിഡി ഭക്ഷ്യധാന്യങ്ങൾ ലഭിക്കാതെയുള്ള കാലഘട്ടം ആദ്യമായാണ് ഉണ്ടായിട്ടുള്ളതെന്ന് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് മുൻ എം പി സി ഹരിദാസ് കുറ്റപ്പെടുത്തി. മണ്ഡലം പ്രസിഡണ്ട് എൻ പി നബീൽ അധ്യക്ഷ വഹിച്ചു. പുന്നക്കൽ സുരേഷ്, ജെപി വേലാ യുധൻ, എ പവിത്രകുമാർ, സി എ ശിവകുമാർ, എൻ പി സുരേന്ദ്രൻ, കെ പി സോമൻ, ഉസ്മാൻ തെയ്യങ്ങാട്, സി ജാഫർ കാളമ്മൽ അബു, ഗഫൂർ, അഡ്വ സുജീർ, ശ്രീകല, ഹഫ്സത്ത്, അമ്മുക്കുട്ടി, വി വി യശോദ, റഹീം, നാസർ പുത്തൻകുളം, അലി ചെറുവത്തൂർ,ഫസലൂറഹ്മാൻ, ബാലകൃഷ്ണൻ കടവനാട് എന്നിവർ പങ്കെടുത്തു സംസാരിച്ചു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com



Post a Comment

0 Comments