Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വെളിയങ്കോട് പഞ്ചായത്ത് "മിഷ്യൻ ഇന്ദ്രധനുഷ് " തുടക്കമായി .

വെളിയങ്കോട് പഞ്ചായത്ത് "മിഷ്യൻ ഇന്ദ്രധനുഷ് " തുടക്കമായി . 

വെളിയങ്കോട് ഗ്രാമപഞ്ചായത്തിൽ  
 "മിഷൻ ഇന്ദ്രധനുഷ് " സമ്പൂർണ്ണ വാക്സിനേഷൻ യജ്ഞം പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേൽ ഷംസു നിർവഹിച്ചു . മാരക രോഗങ്ങളുടെയും , പകർച്ച വ്യാധിയും പൂർണ്ണമായി ഇല്ലായ്മ ചെയ്യുന്നതിന് വേണ്ടി വെളിയംകോട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 7 മുതൽ 14 വരെയുള്ള ദിവസങ്ങളിലായി അഞ്ചു വയസ്സ് വരെയുള്ള പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവർക്കും , ഗർഭിണികൾക്കുമാണ് ഒന്നാം ഘട്ടത്തിൽ പ്രതിരോധ കുത്തിവെപ്പുകൾ എടുക്കുന്നത് .    

വൈസ് പ്രസിഡന്റ് ഫൗസിയ വടക്കേപ്പുറത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മജീദ് പാടിയോടത്ത്, റംസി റമീസ്, പഞ്ചായത്ത് മെമ്പർ ഹുസൈൻ പാടത്തകായിൽ, മെഡിക്കൽ ഓഫീസർ ഡോക്ടർ ജസീന ഹമീദ് , പഞ്ചായത്ത്                              
സെക്രട്ടറി ടി. മണികണ്ഠൻ, വിദ്യാഭ്യാസ നിർവഹണ ഉദ്യോഗസ്ഥൻ വി ബാബു മാസ്റ്റർ, പൊന്നാനി യു ആർ സി യിലെ ബിപിസി ഡോ: ഹരിയാനന്ദകുമാർ, വെളിയങ്കോട് ക്ലസ്റ്റർ കോഡിനേറ്റർ ജസീല ടീച്ചർ , പോഗ്രാം കോഡിനേറ്റർ എം. കെ. സുനിത , ഐ സി ഡി എസ് സൂപ്പർവൈസർ അംബിക എന്നിവർ സംസാരിച്ചു . ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സെയ്ത് പുഴക്കര സ്വാഗതവും 
ജെ .പി .എച്ച് .എൻ . റോസ് മേരി നന്ദി പറഞ്ഞു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com


Post a Comment

0 Comments