ജില്ലാ പഞ്ചായത്ത് മാറഞ്ചേരി ഡിവിഷനിൽ 11.5 കോടി രൂപയുടെ വികസന പദ്ധതികൾ നടപ്പാക്കുന്നു - എ.കെ. സുബൈർ
മാറഞ്ചേരി, വെളിയങ്കോട്, പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്തുകളിലായി ജില്ലാ പഞ്ചായത്ത് മാറഞ്ചേരി ഡിവിഷനിൽ 11.5 കോടി രൂപയുടെ വികസന പദ്ധതികൾ നടപ്പാക്കുന്നതായി ജില്ലാ പഞ്ചായത്തംഗം എ.കെ. സുബൈർ പറഞ്ഞു. വന്നേരിനാട് പ്രസ് ഫോറത്തിൽ നടന്ന മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2021 മുതൽ ഇതുവരെ അഞ്ചര കോടി രൂപയുടെ വികസന പദ്ധതികൾ പൂർത്തിയാക്കിയതായും അഞ്ച് കോടി രൂപയുടെ പദ്ധതികളിൽ പകുതിയിലധികം നിർമാണം പുരോഗമിക്കുന്നതായും മറ്റുപദ്ധതികൾ ടെൻഡർ നടപടികൾ പൂർത്തീകരിച്ചുവരുന്നതായും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ, കുടിവെള്ള പദ്ധതികൾക്കാണ് ഊന്നൽ നൽകിയിരിക്കുന്നത്. മാറഞ്ചേരി ഗ്രാമപ്പഞ്ചായത്തിൽ മാത്രം അഞ്ചുകോടി രൂപയുടെ വികസന പദ്ധതികളാണ് നടപ്പാക്കുന്നത്. പെരുമ്പടപ്പിൽ മൂന്നര കോടി രൂപയും വെളിയങ്കോട് മൂന്ന് കോടി രൂപയുടെയും. മാറഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പുതിയ ഭൂമി എടുക്കുന്നതിനായി ഒരു കോടി രൂപയും 32 ലക്ഷം രൂപയുടെ ക്ലാസ് മുറികളുടെയും 25 ലക്ഷം രൂപയുടെ ടോയ്‌ലെറ്റ് കോംപ്ലക്സിന്റെയും നിർമാണം പൂർത്തിയായി. ഇതിനുപുറമെ ക്ലാസ് മുറികളിലേക്ക് വെള്ളബോർഡ് ബെഞ്ച്, ഡെസ്‌ക് തുടങ്ങി 10 ലക്ഷം രൂപയുടെ ഫർണീച്ചറുകളും നൽകി. ഇതിനുപുറമെ സ്‌കൂൾ ഓഫീസ് നവീകരണം ഓണാവധിക്ക് തുടങ്ങാനിരിക്കുന്നു. മാറഞ്ചേരി തുറുവാണംദ്വീപിലെ വാതക ശ്‌മശാനം മാറഞ്ചേരി ഗ്രാമപഞ്ചായത്തിന് കൈമാറാനായതായും അദ്ദേഹം പറഞ്ഞു. മാറഞ്ചേരി - താമലശ്ശേരി, വടമുക്ക് - ഒളമ്പക്കടവ് റോഡുകളുടെ നവീകരണം പൂർത്തിയായി. 50 ലക്ഷം രൂപയാണ് ചെലവിട്ടത്. 65 ലക്ഷം രൂപ ചെലവിട്ട് മാറഞ്ചേരി - പരിച്ചകം പയ്യപ്പുള്ളി സ്‌മാരക റോഡും, പനമ്പാട് വെസ്റ്റ് കൃഷ്‌ണപ്പണിക്കർ റോഡും നവീകരണം നടക്കുന്നു. കുടിവെള്ള പദ്ധതിക്കായി മാറഞ്ചേരി പുറങ്ങ് കുടിവെള്ള പദ്ധതിയും പൂച്ചാമം വി.സി.ബി. നിർമാണവും പൂർത്തിയാക്കി. ഇതിനുപുറമെ 20 ലക്ഷം രൂപ ചെലവിൽ അയിരൂർ കുടിവെള്ള പദ്ധതിയും 15 ലക്ഷം രൂപവീതം അയിരൂർ വി.സി.ബിയും വെളിയങ്കോട് തണ്ണിത്തുറ വി.സി.ബിയും നിർമാണം പൂർത്തിയായി. വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ക്ലാസ് മുറികൾക്കാവശ്യമായ കെട്ടിട നിർമാണത്തിന് 30 ലക്ഷം രൂപയും ചുറ്റുമതിൽ നിർമാണത്തിന് 17 ലക്ഷം രൂപയും ക്ലാസ് മുറികളിലേക്ക് ആവശ്യമായ ബെഞ്ച്, ഡെസ്‌ക്, വൈറ്റ് ബോർഡ് തുടങ്ങിയവക്കായി 10 ലക്ഷം രൂപയും ചെലവഴിച്ചു. ഇതിനുപുറമെ 12 ലക്ഷം രൂപ ചെലവിട്ട് സ്‌കൂൾ ഓഫീസ് നവീകരണവും 25 ലക്ഷം രൂപ ചെലവഴിച്ചു സ്റ്റേജും ഓഡിറ്റോറിയവും നിർമാണം പൂർത്തിയാക്കി. താവളക്കുളം - പൂക്കൈത, താഴത്തേൽപടി - പെരുമുടിശ്ശേരി, കളത്തിൽപ്പടി - അയിരൂർ എന്നീ റോഡുകൾ 45 ലക്ഷം രൂപ ചെലവിട്ട് ടാറിങ്, കോൺക്രീറ്റ് എന്നിവപൂർത്തിയാക്കി. അറക്കിലാംകുന്നിൽ റോഡ്, തോട് സംരക്ഷണത്തിനായി 25 ലക്ഷം രൂപയുടെ പദ്ധതി നടപ്പാക്കുന്നു. ഇതിനായി ടെൻഡർ നടപടി പൂർത്തിയായി. പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്തിലെ അയിരൂർ ഗവർണർ കോളനി റോഡ് 17 ലക്ഷം രൂപയും പാലപ്പെട്ടി ക്ഷേത്രം - ബീച്ച് റോഡ് 15 ലക്ഷം രൂപയും ചെലവിട്ടു നിർമാണം പൂർത്തിയാക്കി. പാലപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് ഹയർ സെക്കൻഡറി വിഭാഗത്തിന് 27 ലക്ഷം രൂപ ചെലവിൽ പുതിയ സ്‌കൂൾ കെട്ടിടവും 10 ലക്ഷം രൂപയുടെ ടോയ്‌ലെറ്റ് കോംപ്ലക്‌സും നിർമിച്ചു. ബെഞ്ച്, ഡെസ്‌ക് തുടങ്ങിയവക്കായി 10 ലക്ഷം രൂപയും ചെലവഴിച്ചു. പരിസ്ഥിതി സൗഹൃദമായ മാലിന്യ സംസ്‌കരണ സംവിധാനമായ എയറോബിക് കമ്പോസ്റ്റിങ് ഒരുക്കുന്നതിന് 25 ലക്ഷം അനുവദിച്ചിട്ടുണ്ട്. ഇതിന്റെ ടെൻഡർ നടപടി പുരോഗമിക്കുന്നു. പ്രവേശനകവാടത്തോടെയുള്ള ചുറ്റുമതിൽ നിർമാണത്തിന് ഒരു കോടി അഞ്ച് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. പെരുമ്പടപ്പ്, വെളിയങ്കോട്, മാറഞ്ചേരി ഗ്രാമപ്പഞ്ചായത്തുകളിലായി അഞ്ച് അങ്കണവാടികൾക്ക് പുതിയ കെട്ടിടം നിർമിക്കുന്നതിനായി ഒരു കോടി രൂപ അനുവദിച്ചിരുന്നു. ഇതിൽ മൂന്ന് അങ്കണവാടി കെട്ടിടങ്ങളുടെ നിർമാണം പൂർത്തിയായി. രണ്ടെണ്ണം ടെൻഡർ നടപടികളിലാണ്. എസ്.സി. കോളനികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി പെരുമ്പടപ്പ് പങ്ങം, എരമംഗലം പത്തിരം, മുക്കിലത്താഴം കാഞ്ഞിരമുക്ക്, അയിരൂർ തെക്കിനിടത്ത് കോളനികൾക്കായി 50 ലക്ഷം രൂപ ചെലവഴിച്ചു നവീകരണം നടത്തുന്നതായും പങ്ങം, പത്തിരം കോളനി നവീകരണം പൂർത്തിയാക്കിയതായും മുക്കിലത്താഴം, അയിരൂർ എന്നിവിടങ്ങളിൽ നവീകരണം തുടങ്ങിയതായും എ.കെ. സുബൈർ പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments