കർഷക സംഘം മലപ്പുറം ജില്ല കമ്മറ്റി പൊന്നാനി സിവിൽ സപ്ലൈസ് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു.
നെല്ല് സംഭരണം കാര്യക്ഷമമാക്കണം എന്ന് ആവശ്യപ്പെട്ട് കർഷക സംഘം മലപ്പുറം ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി സിവിൽ സപ്ലൈസ് ഓഫീസിലേക്ക് നെൽകർഷകരുടെ മാർച്ചും ധർണയും സംഘടിപ്പിച്ചു.
നെല്ല് സംഭരണം കാര്യക്ഷമമാക്കുക,
സംഭരിച്ച നെല്ലിന്റെ തുക ഉടനെ വിതരണം ചെയ്യുക,
നെല്ല് സംഭരണ ചുമതല കേരള ബാങ്കിനെ ഏൽപ്പിക്കുക
നെൽ കൃഷിക്കാവശ്യമായ പ്രോത്സാഹനം നൽകി ഈ മേഖലയെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
സമരം കർഷക സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി A C മൊയ്‌ദീൻ MLA ഉത്ഘാടനം ചെയ്തു.കർഷക സംഘം ജില്ലാപ്രസിഡണ്ട് പി. ജോതിബസ്സ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി വി. എം.ഷൗക്കത്ത്, സംസ്ഥാന കമ്മറ്റി അംഗങ്ങൾ ആയ രജീഷ് ഊപ്പാല, കെ. നാരായണൻ, കെ. ദേവികുട്ടി എന്നിവർസമരം അഭിവാദ്യംചെയ്ത് സംസാരിച്ചു.കർഷക സംഘം ജില്ലാ കമ്മറ്റി അംഗങ്ങൾ ആയ എ. ശിവദാസൻ, ടി. സത്യൻ, കെ. സുകുമാരൻ, വി. രമേശ് എന്നിവർ സംബന്ധിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments