വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത് സൗജന്യ ചിത്രകലാ പരിശീലനം തുടങ്ങി 

സംസ്ഥാന സർക്കാറിൻ്റെ വജ്ര ജൂബിലി ഫെല്ലോഷിപ്പിന്റെ ഭാഗമായി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തുമായി ചേർന്ന് വെളിയങ്കോട് ഗ്രാമപ്പഞ്ചായത്തിൽ സൗജന്യ ചിത്രകലാ പരിശീലനം തുടങ്ങി. എരമംഗലം എ.എൽ.പി. സ്കൂളിൾ സൗജന്യ ചിത്രകലാ പരിശീലനം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ഇ. സിന്ധു ഉദ്ഘാടനം ചെയ്തു. വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസു അധ്യക്ഷത വഹിച്ചു . ആരോഗ്യ - വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സെയ്ത് പുഴക്കര, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മജീദ് പാടിയോടത്ത്, റംസി റമീസ്, ബ്ലോക്ക് പഞ്ചായത്തംഗം പി. അജയൻ, പഞ്ചായത്ത് അംഗങ്ങളായ റസ്‌ലത്ത് സെക്കീർ, വേലായുധൻ, ആർട്ടിസ്റ്റ് പി.സി. ജയന്തൻ മാസ്റ്റർ , സ്കൂൾ എച്ച് പ്രഥമാധ്യാപിക നിർമ്മല ടീച്ചർ, ചിത്രകലാ അധ്യാപകരായ അക്ഷയ്, ഗോപിക തുടങ്ങിയവർ പ്രസംഗിച്ചു.
🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com