എരമംഗലം മഹല്ല് ജമാഅത്ത് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും മെഡിക്കൽ ഉപകരണങ്ങളുടെ സമർപ്പണവും നടന്നു
എരമംഗലം മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ കീഴിൽ ആധുനിക രീതിയിൽ നിർമ്മിച്ച കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനവും നിർധരരായ രോഗികൾക്കാവശ്യമായ മെഡിക്കൽ ഉപകരണങ്ങളുടെ സമർപ്പണവും നടന്നു.
മെഡിക്കൽ ഉപകണങ്ങളുടെ സമർപ്പണോദ്ഘാടനം എരമംഗലം മഹല്ല് ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് ടി.എം അബൂബക്കർ ഹാജി നിർവഹിച്ചു. എരമംഗലം മഹല്ല് ജമാഅത്ത് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ടി.എം മുഹ്‌യുദ്ധീൻ ഹാജി നിർവഹിച്ചു.
എരമംഗലം മഹല്ല് സെക്രട്ടറി വി.കെ ഷാഹുൽ ഹമീദ്, ട്രഷറർ അബ്ദുള്ള എം.കെ, മഹല്ല് ഖത്തീബ് അബൂ ത്വാഹിർ ബാഖവി പടപ്പറമ്പ്, അസി. സ്വദർ അബ്ദുറഹ്മാൻ നദ്‌വി, യൂസഫ് ബാഖവി മാറഞ്ചേരി, പി. കുഞ്ഞുമുഹമ്മദ്, മുഹമ്മദ് കുട്ടി പി. സൈനുദ്ധീൻ എ.കെ. ദുബായ് നോർത്തേൺ എമിറൈറ്റ്സ് കമ്മിറ്റി സെക്രട്ടറി അബ്ദുൽ റഷീദ്, ട്രഷറർ ബഷീർ അദ്ദക്ക, വി.കെ കുഞ്ഞുമോൻ ഹാജി അബുദാബി കമ്മിറ്റി പ്രതിനിധി ഇബ്രാഹിം Ep. ഖത്തർ കമ്മിറ്റി പ്രതിനിധികളായ. ഹുസൈൻ കുന്നമ്പത്ത് . മുഹമ്മദ് പനങ്ങാട്ടേൽ എന്നിവർ പങ്കെടുത്തു.
എരമംഗലം മഹല്ലിലെ എല്ലാ വിഭാഗം ജനങ്ങൾക്കും ഉപകാരപ്രദമാകുന്ന രീതിയിൽ നിർധരരായ , വീടുകളിൽ അവശത അനുഭവിക്കുന്ന രോഗികൾക്ക് ആവശ്യമായ കട്ടിൽ, എയർബെഡ്, വീൽ ചെയർ, വാക്കർ ഓക്സിജൻ സിലിണ്ടർ, ഓക്സിജൻ മെഷീൻ, വാക്കിംഗ് സ്റ്റിക്, തുടങ്ങി നിരവധി മെഡിക്കൽ ഉപകരണങ്ങൾ എരമംഗലം മഹല്ല് ജമാഅത്ത് കമ്മിറ്റി റിലീഫ് സെൽ ഒരുക്കിയിട്ടുണ്ട്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments