Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ആധ്യാത്മിക പ്രഭാഷണ വേദികളിൽ കമ്മ്യൂണിസ്റ്റ് ത്വാതികനായി അജിത് കൊളാടി.

ആധ്യാത്മിക പ്രഭാഷണ വേദികളിൽ കമ്മ്യൂണിസ്റ്റ് ത്വാതികനായി അജിത് കൊളാടി.

 എല്ലാ ദിനവും രാമായണ പാരായണം നടത്തുന്ന തികഞ്ഞ ഒരു കമ്മ്യൂണിസ്റ്റ് വക്താവാണ് അജിത് കൊളാടി.
കർക്കിടകം എത്താൻ കാത്തു നിൽക്കാതെ തന്റെ ദിനചര്യകളിൽ ഒന്നായി രാമായണത്തെയും ഉൾപ്പെടുത്തി പല ഖണ്ഡങ്ങളായി എന്നും പാരായണം നടത്തി രാമായണത്തെ മന:പാഠമാക്കിയ ഒരു ആദ്ധ്യാത്മിക പ്രഭാഷകൻ കൂടിയാണ് അജിത്കൊളാടി.

തികഞ്ഞ ഒരു കമ്യുണിസ്റ്റായി രാഷ്ട്രീയ, സാംസ്കാരിക വേദികളിൽ നിറസാന്നിദ്ധ്യമാകുമ്പഴും പല ആദ്ധ്യാത്മിക പ്രഭാഷണ വേദികളിലും
 ഇദ്ദേഹത്തിന്റെ വാക്കുകൾ പ്രഭ ചൊരിയറുണ്ട്.

രാമായണ പാരായണത്തിന് ജനങ്ങൾ കർക്കിടക മാസം മാത്രം തിരഞ്ഞെടുക്കുന്നതിൽ കടുത്ത വിയോജിപ്പ് അറിയിക്കുമ്പോഴും, രാമായണം നൽകുന്ന മാനവീക ഉൽബോധനത്തെ കുറിച്ച് പരാമർശിക്കാൻ അദ്ദേഹത്തിന് വാക്കുകൾ ഏറെ.

രാമായണം നൽകുന്ന സന്ദേശങ്ങൾ എക്കാലത്തും മരണമില്ലാത്ത ജീവിതഗന്ധികൾ ആണെന്ന് അന്വർത്ഥമാക്കുന്ന ഉദാഹരണങ്ങൾ ഏറെ ചൂണ്ടിക്കാണിക്കുന്ന ഇദ്ദേഹം രാമായണ പാരായണം നൽകുന്ന ഊർജ്ജം മഹത്തരമെന്നും വിശേഷിപ്പിക്കുന്നു.

രാമനും, ലക്ഷ്മണനും, സീതയും, രാവണനും ഉൾപ്പെടെ വാത്മീകി മഹർഷി ജീവൻ നൽകിയ ലക്ഷക്കണക്കിന് കഥാപാത്രങ്ങൾക്ക് അവരുടെതായ മൂല്യം നൽകിയ രാമായണം ആദ്ധ്യാത്മികത മാത്രമല്ല ആനന്ദത്തിന്റെയും , അറിവിന്റെ ഉറവ കൂടിയാണെന്ന് ചൂണ്ടിക്കാണിക്കുന്ന ഒരു കമ്മ്യൂണിസ്റ്റ് കൂടിയാണ് അജിത് കൊളാടി. 

രാമായണം ഒരു മതത്തിൽ മാത്രം ഒതുങ്ങുന്നതല്ല, ആ വിശുദ്ധ ഗ്രന്ഥം പ്രതിപാദിക്കുന്നത് ഒരു മനുഷ്യന്റെ ജനനവും മരണവും ശാപവും മോക്ഷവും പ്രാണവായുവുമാണ്. അത് വ്യക്മായി പറയാൻ സാധിക്കുന്ന ഒരു വാഗ്മിയുടെ പേരാണ് അജിത് കൊളാടി . നിരവധി ആദ്ധ്യാത്മിക വേദികളിൽ പങ്കെടുത്ത് പ്രഭാഷണം നടത്തി വരുന്നു ഇദ്ദേഹം.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com


Post a Comment

0 Comments