Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ജലജീവൻ മിഷൻ ഉദ്യോഗസ്ഥരും ഭരണസമിതിയും കൂടി UDF വാർഡുകളെ അവഗണിക്കുന്നു. കോൺഗ്രസ്‌



 
ജലജീവൻ മിഷൻ ഉദ്യോഗസ്ഥരും ഭരണസമിതിയും കൂടി UDF വാർഡുകളെ അവഗണിക്കുന്നു. കോൺഗ്രസ്‌

മാറഞ്ചേരി പഞ്ചായത്തിൽ ജലജീവൻ പദ്ധതിക്കായി പൊളിച്ച റോഡുകൾ നന്നാക്കുന്നതിൽ udf വാർഡുകളിലെ റോഡുകളെ അവഗണിച്ചു ഭരണസമിതിയുടെ രാഷ്ട്രീയ കളിക്ക് ജല ജീവൻ മിഷൻ ഉദ്യോഗസ്ഥർ കൂട്ട് നിൽക്കുകയാണെന്നു കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി ആരോപിച്ചു. Ldf ജനപ്രതിനിധികളുടെ വാർഡുകളിലെ റോടുകളിൽ പണി ത്വരിതപ്പെടുത്തുമ്പോൾ udf ജനപ്രതിനിധികൾ തകർന്ന് യാത്ര ദുഷ്കരമായ കാര്യം ഉദ്യോഗസ്ഥരെ അറിയിക്കുമ്പോൾ ആ ഭാഗത്തേക്ക്‌ വരാൻ പോലും ഉദ്യോഗസ്ഥർ തയ്യാറാവുന്നില്ല. പഞ്ചായത്തിൽ ഏറ്റവും ആദ്യം പൊളിച്ച പത്താം വാർഡിലെ റോഡ് ഇന്നും ആ അവസ്ഥയിൽ തന്നെ ആയിരിക്കുമ്പോഴാണ് അതിനു ശേഷം പൊളിച്ച ഭരണ കക്ഷി വാർഡുകളിലെ പല റോഡുകളും ശരിയാക്കിയത്.അഞ്ചാം വാർഡിലെ അവിണ്ടിത്തറ കോൺക്രീറ്റ് ചെയ്ത കുമാരൻ സ്മാരക റോഡ് നടു പൊളിച്ചു തകർന്നു വെള്ളം കെട്ടി നിൽക്കുകയാണ്. വാർഡ് മെമ്പർ ഉബൈദ്. M. T. നിരവധി തവണ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടിട്ടും തിരിഞ്ഞു നോക്കുന്നില്ല. മൂന്നാം വാർഡിലെ sc കോളനി റോഡായ മഹാത്മാ ഗാന്ധി റോഡ്,എട്ടാം വാർഡിലെ ചെറൂഖ് റോഡ്, മാറാടി റോഡ്, പതിമൂന്നാം വാർഡിലെ ഇല്ലം നഗർ കണ്ണത്തെൽ റോഡ് ഇവയൊന്നും കാണാത്ത ഭാവമാണ് ഉദ്യോഗസ്ഥർ കാണിക്കുന്നത്. അതേസമയം ഭരണ കക്ഷി വാർഡ് മെമ്പർമാരുടെ വാർഡുകളിൽ റോഡ് ശരിയാക്കുകയും ചെയ്തു.ഉദ്യോഗസ്ഥർ ഭരണസമിതിയുമായി രാഷ്ട്രീയം കളിക്കുകയാണെങ്കിൽ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും പ്രസ്തുത വിഷയത്തിൽ ശക്തമായ സമരവുമായി മുന്നോട്ട് വരുമെന്നും മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി അറിയിച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments